തിരുവനന്തപുരം: പി.എസ്.സി പരീക്ഷയുടെ ചോദ്യപേപ്പർ തമിഴിലേക്ക് മൊഴിമാറ്റുമ്പോൾ സംഭവിക്കുന്ന തർജമ പിഴവ് പരിഹരിക്കാൻ അതത് ഭാഷയോടൊപ്പം ഇംഗ്ലീഷ് ഭാഷയിൽകൂടി ചോദ്യങ്ങൾ ചോദിക്കുന്നത് സജീവ പരിഗണനയിലാണെന്ന് പി.എസ്.സി മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
മനുഷ്യാവകാശ കമീഷന്‍റെ ഇടപെടലിനെ തുടർന്നാണ് നടപടി. തമിഴ് മീഡിയം ചോദ്യ പേപ്പറുകളിൽ തർജമ പിശകുകളും അക്ഷരത്തെറ്റുകളും സംഭവിക്കുന്നതു കാരണം ജോലിക്കുള്ള അവസരം നഷ്ടമാവുകയാണെന്ന പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക്ക് പി.എസ്.സി സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു.
തർജമ പിശകുകൾ കമീഷന്‍റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് പി.എസ്.സി സമ്മതിച്ചു. മലയാളം, തമിഴ്, കന്നട ഭാഷകളിൽ നടത്തുന്ന പരീക്ഷകൾക്കാണ് ഇംഗ്ലീഷ് ചോദ്യങ്ങൾകൂടി നൽകാൻ ആലോചിക്കുന്നത്. എത്രയും വേഗം പരാതിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. വണ്ടിപ്പെരിയാർ സ്വദേശികളായ ഉദ്യോഗാർഥികൾ സമർപ്പിച്ച പരാതിയിലാണ് നടപടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.