മലപ്പുറം: ഭിന്നശേഷിക്കാര്‍ക്കായുള്ള ഒഴിവുകളില്‍ റാങ്ക് ലിസ്റ്റില്‍ ഉൾപ്പെട്ടിട്ടും സംവരണം ചെയ്ത ഒഴിവുകളില്‍ മറ്റുള്ളവര്‍ക്ക് ജോലി നല്കുന്നു എന്ന പരാതിയുമായി ഭിന്നശേഷി യുവാവ്. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്ക് വരെ രേഖാമൂലം പരാതി നല്‍കിയിട്ടും പരിഹാരം ഉണ്ടായില്ലെന്ന് ചീക്കോട് ഓമാനൂര്‍ കാവിങ്ങൽകണ്ടി മുഹമ്മദ് ഷാഫി വാർത്തസമ്മേളനത്തിൽ പറഞ്ഞു. 60 ശതമാനം വരെ ഭിന്നശേഷിയുള്ള ഷാഫി ആരോഗ്യ വകുപ്പിന്റെ പാര്‍ട്ട്ടൈം സ്വീപ്പര്‍ തസ്തികയിലേക്കുള്ള 2008ലെ ലിസ്റ്റില്‍ 1113ാം റാങ്കുകാരനും ലാസ്റ്റ് ഗ്രേഡില്‍ റവന്യൂ വകുപ്പില്‍ സ്ഥിരം പോസ്റ്റില്‍ 573ാം റാങ്കുകാരനുമായിരുന്നെങ്കിലും നിയമനം ഉണ്ടായില്ല.
നീതി വേണമെന്നഭ്യാര്ഥിച്ച് ചീഫ് സെക്രട്ടറിക്ക് ഷാഫി പരാതി നല്കി. ചീഫ് സെക്രട്ടറി എംപ്ലോയ്മെന്റ് ലേബര്‍ ഓഫിസിലേക്ക് പരാതി കൈമാറി. ചീഫ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം ലേബര്‍ ഓഫിസര്‍ എംപ്ലോയ്മെന്റ് ഡയറക്ടര്‍ക്ക് പരാതി പരിഹരിക്കാന്‍ നിര്‍ദേശിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും നിരന്തരം അവഗണിക്കുകയാണെന്നും ഇദ്ദേഹം പറയുന്നു. മാതാവിെൻറ പെന്ഷന് കൊണ്ട് മാത്രം കഴിയുന്ന ഷാഫിയുടെ കുടുംബത്തില്‍ നാല് സഹോദരിമാരും വിദ്യാർഥികളായ മൂന്ന് സഹോദരന്മാരുമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.