തിരുവനന്തപുരം: പി.എസ്.സി നൽകിയ നിയമന ശിപാർശകളെ സംബന്ധിച്ച് തെറ്റായ വാർത്തകളാണ് മാധ്യമങ്ങളിൽ വരുന്നതെന്ന് പി.എസ്.സി സെക്രട്ടറി സാജു ജോർജ്. വിവരാവകാശ നിയമപ്രകാരം സ്പാർക്കിൽനിന്ന് ശേഖരിച്ചെന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയാണ് പ്രചരിക്കുന്നത്.
സംസ്ഥാനത്തെ വിവിധ കമ്പനി/കോർപറേഷനുകൾ, അപ്പെക്സ് സൊസൈറ്റികൾ തുടങ്ങിയ സ്ഥാപനങ്ങളിലെ നിയമന ശിപാർശ ഒഴിവാക്കിയാണ് ഈ കണക്ക്.
2016 മേയ് മുതൽ 2021 ഫെബ്രുവരി 28 വരെ പി.എസ്.സി നടത്തിയ 1,56,554 നിയമന ശിപാർശകളും ഈ കാലയളവിൽ നൽകിയ നിയമനങ്ങളും കൂടി ചേരുമ്പോൾ ആകെ എണ്ണം 160,585 ആകുമെന്നും സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.