കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ കോഴിക്കോട് പുതിയറയിൽ പ്രവർത്തിക്കുന്ന കോച്ചിങ് സെൻറർ ഫോർ മൈനോറിറ്റി യൂത്തിൽ പി.എസ്.സി, യു.പി.എസ്.സി മുതലായ മത്സരപരീക്ഷകളെഴുതുന്ന ഉദ്യോഗാർഥികൾക്ക് സൗജന്യമായി 2022 ജനുവരി മുതൽ ജൂൺ വരെയുള്ള െറഗുലർ/ ഹോളിഡേ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.പരിശീലനം പൂർണമായി സൗജന്യം.
ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകൾ, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി, രണ്ട് ഫോട്ടോ എന്നിവയുമായി ഓഫിസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. ഡിസംബർ 10 മുതൽ അപേക്ഷ ഫോറം വിതരണം ചെയ്തു തുടങ്ങും എന്ന് പ്രിൻസിപ്പൽ അറിയിച്ചു. അവസാന തീയതി ഡിസംബർ 20. വിവരങ്ങൾക്ക് ഫോൺ: 9446643499, 9846654930, 9447881853.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.