പി.എസ്​.സിയുടെ എൽ.ഡി.സി, എൽ.ജി.എസ്​​ പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: എൽ.ഡി ക്ലർക്ക്​, ലാസ്​റ്റ്​ ഗ്രേഡ്​ പരീക്ഷകൾ നവംബറിലേക്ക്​ മാറ്റിവെക്കാൻ പി.എസ്​.സി തീരുമാനിച്ചു. ഒക്ടോബര്‍ 23ന്​ നടത്താന്‍ നിശ്ചയിച്ചിരുന്ന ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് മുഖ്യപരീക്ഷയും ഒക്​ടോബർ 30ന്​ നിശ്ചയിച്ച ലാസ്​റ്റ്​ ഗ്രേഡ് സര്‍വൻറ്​സ്, ബോട്ട് ലാസ്‌കര്‍, സീമാന്‍ തുടങ്ങിയ തസ്തികകളുടെ മുഖ്യപരീക്ഷയുമാണ്​ മാറ്റിയത്​. സാ​േങ്കതിക കാരണങ്ങളാലാണ്​ മാറ്റമെന്ന്​ പി.എസ്.സി അറിയിച്ചു.

ഒക്​ടോബര്‍ 23ന്​ നടത്താന്‍ നിശ്ചയിച്ചിരുന്ന എൽ.ഡി.സി​ പരീക്ഷ നവംബര്‍ 20ലേക്ക്​ മാറ്റി. ഒക്​ടോബര്‍ 30ന്​ നടക്കേണ്ടിയിരുന്ന ലാസ്​റ്റ്​​ ഗ്രേഡ്​ സെര്‍വൻറ്​സ്, ബോട്ട്​ ലാസ്​കര്‍, സീമാന്‍ എന്നീ തസ്​തികകളുടെ പരീക്ഷ നവംബര്‍ 27ലേക്കും മാറ്റി. പരീക്ഷ നടത്തി​പ്പിെല കൂടുതൽ ക്രമീകരണത്തിനാണ്​ മാറ്റം.

Tags:    
News Summary - kerala psc's LDC, LGS exams postponed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.