തിരുവനന്തപുരം: ഇന്ത്യ റിസർവ് ബറ്റാലിയനിൽ പൊലീസ് കോൺസ്റ്റബിൾ അടക്കം നിരവധി തസ്തികകളിലേക്ക് നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു.
ജനറൽ- സംസ്ഥാനതലം: പൊലീസ് കോൺസ്റ്റബിൾ (ഇന്ത്യ റിസർവ് ബറ്റാലിയൻ), അസി. എൻജിനീയർ - നേരിട്ടും തസ്തികമാറ്റം മുഖേനയും, അസിസ്റ്റന്‍റ് പ്രഫസർ (ട്രാൻസ്ഫ്യൂഷൻ മെഡിസിൻ)(ബ്ലഡ് ബാങ്ക്), അസിസ്റ്റന്‍റ് പ്രഫസർ (സംസ്കൃതം) - നേരിട്ടും തസ്തികമാറ്റം മുഖേനയും, അസിസ്റ്റന്‍റ് പ്രഫസർ (ജ്യോഗ്രഫി) -നേരിട്ടും തസ്തികമാറ്റം മുഖേനയും, അസിസ്റ്റന്‍റ് പ്രഫസർ (എജുക്കേഷൻ ടെക്നോളജി) -നേരിട്ടും തസ്തികമാറ്റം മുഖേനയും, ലെക്ചറർ ഇൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്‍റേഷൻ (പോളിടെക്നിക്സ്), പേഴ്സണൽ ഓഫിസർ, ജൂനിയർ ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്‍റനൻസ്), സൂപ്പർവൈസർ (ഐ.സി.ഡി.എസ്), ജനറൽ മാനേജർ (പാർട്ട് 1 - ജനറൽ കാറ്റഗറി), ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 3/ഓവർസീയർ ഗ്രേഡ് 3 (മെക്കാനിക്കൽ), ഇലക്ട്രീഷ്യൻ, ക്ലർക്ക് കം ടൈപ്പിസ്റ്റ്, കുക്ക് ഗ്രേഡ് 2, ക്വാളിറ്റി കൺട്രോൾ ഓഫിസർ (പാർട്ട് 1 - ജനറൽ കാറ്റഗറി), ബോയിലർ അറ്റൻഡന്‍റ്, ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (ഇലക്ട്രിക്കൽ), ഓഫിസ് അസിസ്റ്റന്‍റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്‍റ് ഗ്രേഡ് 2 (സ്റ്റെനോഗ്രാഫർ ഗ്രേഡ് 2), ബോട്ട് ഡ്രൈവർ, ഫിനാൻസ് മാനേജർ.
ജനറൽ - ജില്ലതലം: വിവിധ ജില്ലകളിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2/ലബോറട്ടറി അസിസ്റ്റന്‍റ് ഗ്രേഡ് 2, ഡ്രൈവർ ഗ്രേഡ് 2 (എച്ച്.ഡി.വി) (വിമുക്തഭടന്മാർ മാത്രം), ആയ.
സ്പെഷൽ റിക്രൂട്ട്മെന്‍റ്- സംസ്ഥാനതലം: ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ (പട്ടികവർഗം), അസിസ്റ്റന്‍റ് പ്രിസൺ ഓഫിസർ (പട്ടികജാതി/പട്ടികവർഗം), മോർച്ചറി ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികവർഗം), ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികവർഗം), ഇൻസ്പെക്ടർ ഓഫ് പൊലീസ് (ടെലികമ്യൂണിക്കേഷൻസ്) (പട്ടികവർഗം).
സ്പെഷൽ റിക്രൂട്ട്മെന്‍റ് - ജില്ലതലം: ഓഫ്സെറ്റ് പ്രിന്‍റിങ് മെഷീൻ ഓപറേറ്റർ ഗ്രേഡ് 2 (പട്ടികവർഗം).
എൻ.സി.എ റിക്രൂട്ട്മെന്‍റ് - സംസ്ഥാനതലം: അസിസ്റ്റന്‍റ് പ്രഫസർ (ട്രാൻസ്ഫ്യൂഷൻ മെഡിസിൻ) (ബ്ലഡ് ബാങ്ക്) - എസ്.സി.സി.സി, മുസ്ലിം, റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം) - പട്ടികജാതി, ഡെന്‍റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2 - എസ്.സി.സി.സി., ധീവര, ബോട്ട് ഡ്രൈവർ - ഈഴവ/തിയ്യ/ബില്ലവ.
എൻ.സി.എ റിക്രൂട്ട്മെന്‍റ് - ജില്ലതലം: ലോവർ ഡിവിഷൻ ക്ലർക്ക് (വിമുക്തഭടന്മാർ മാത്രം) - മുസ്ലിം, പട്ടികജാതി, പട്ടികവർഗം, എസ്.ഐ.യു.സി നാടാർ, പാർട്ട് ടൈം ഹൈസ്കൂൾ അസിസ്റ്റന്‍റ് (ഉറുദു) - പട്ടികജാതി, പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്) - പട്ടികജാതി, വുമൺ സിവിൽ എക്സൈസ് ഓഫിസർ - മുസ്ലിം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.