കേരളത്തിലെ സഹകരണ മേഖലയിലെ അപ്പെക്സ് സൊസൈറ്റികൾ/കേരള സ്റ്റേറ്റ് കോഓപറേറ്റിവ് റബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (റബർമാർക്ക്) പ്യൂൺ/അറ്റൻഡർ -പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി വിഭാഗം) (കാറ്റഗറി നമ്പർ 473/2021, 474/2021) തസ്തികയിലേക്ക് ജനുവരി ഒമ്പതിന് രാവിലെ ആറിന് പി.എസ്.സി ആസ്ഥാന ഓഫിസിൽ സൈക്ലിങ് ടെസ്റ്റും പ്രമാണ പരിശോധനയും നടത്തും. സൈക്ലിങ് ടെസ്റ്റിൽനിന്ന് ഒഴിവാക്കിയ സ്ത്രീകൾക്കും ഭിന്നശേഷി വിഭാഗക്കാർക്കും ജനുവരി 10ന് രാവിലെ 10.15ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണ പരിശോധന നടത്തും. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഹാജരാകണം.
കോളജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളജുകൾ) (കാറ്റഗറി നമ്പർ 45/2022) തസ്തികയിലേക്ക് ജനുവരി ആറിന് ഉച്ചക്ക് ഒന്നുമുതൽ 3.30 വരെ വിവരണാത്മക പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.