തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ ഇടുക്കി ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ (നാചുറൽ സയൻസ്) തമിഴ് മാധ്യമം -ഒന്നാം എൻ.സി.എ വിശ്വകർമ (കാറ്റഗറി നമ്പർ 750/2022), ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) തമിഴ് മാധ്യമം -രണ്ടാം എൻ.സി.എ ധീവര (കാറ്റഗറി നമ്പർ 746/2022), കാസർകോട് ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ (നാചുറൽ സയൻസ്) കന്നട മാധ്യമം -രണ്ടാം എൻ.സി.എ മുസ്ലിം (കാറ്റഗറി നമ്പർ 747/2022), പാലക്കാട് വയനാട് ജില്ലകളിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) തമിഴ് മാധ്യമം (കാറ്റഗറി നമ്പർ 602/2022), പാലക്കാട് ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) തമിഴ് മാധ്യമം (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 603/2022), ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിൽ അസോസിയേറ്റ് പ്രഫസർ/റീഡർ ഇൻ പ്രാക്ടീസ് ഓഫ് മെഡിസിൻ, ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, കേസ് ടേക്കിങ് ആൻഡ് റിപ്പെർട്ടറൈസേഷൻ, മെറ്റീരിയ മെഡിക്ക, ഓർഗാനൻ ഓഫ് മെഡിസിൻ ആൻഡ് ഹോമിയോപ്പതിക് ഫിലോസഫി, സർജറി, ഹോമിയോപ്പതിക് ഫാർമസി, അനാട്ടമി, പത്തോളജി ആൻഡ് മൈക്രോബയോളജി, ഫിസിയോളജി ആൻഡ് ബയോകെമിസ്ട്രി (കാറ്റഗറി നമ്പർ 168/2023-178/2023) തുടങ്ങിയ തസ്തികകളിലെ വിദ്യാഭ്യാസ യോഗ്യതകളിൽ ഭേദഗതി വരുത്തിയതിനാൽ തിരുത്തൽ വിജ്ഞാപന പ്രകാരം യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ ഡിസംബർ 27 വരെ അവസരമുണ്ട്. വിശദവിവരം പി.എസ്.സി വെബ്സൈറ്റിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.