തിരുവനന്തപുരം: ആഗസ്റ്റ് നാലിന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളിൽനിന്നുള്ള നിയമന ശിപാർശകൾ വേഗത്തിലാക്കാൻ പ്രത്യേക തയാറെടുപ്പുകൾ നടത്തിയതായി പി.എസ്.സി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഒഴിവുകൾ ലഭിക്കുന്ന മുറക്ക് കാലതാമസം കൂടാതെ നിയമന ശിപാർശ നൽകുകയാണ്. ജൂലൈ 23 വരെ പ്രധാനപ്പെട്ട തസ്തികകളിൽമാത്രം 25,000 ഒാളം പേർക്ക് നിയമന ശിപാർശ നൽകിയിട്ടുണ്ട്. എൽ.ഡി ക്ലർക്ക് തസ്തികയിൽ 10,164 പേർക്ക് നിയമനശിപാർശ ചെയ്തു. 468 ഒഴിവുകൾ ശേഷിക്കുന്നു. റാങ്ക് ലിസ്റ്റ് ദീർഘിപ്പിച്ച ഫെബ്രുവരി അഞ്ചിനുശേഷം ഈ തസ്തികയിൽ 1632 പേരെ ശിപാർശ ചെയ്തു.
ലാസ്റ്റ് േഗ്രഡ് സെർവൻറ്സ് റാങ്ക് ലിസ്റ്റിൽനിന്ന് 6984 പേരെയാണ് ശിപാർശ ചെയ്തത്. 486 ഒഴിവുകളാണ് ഇനി നിയമന ശിപാർശ ചെയ്യാനുള്ളത്. ഫെബ്രുവരി അഞ്ചിനുശേഷം മാത്രം 1109 പേരെ ശിപാർശ ചെയ്തു. മറ്റൊരു പ്രധാന തസ്തികയായി ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്സിൽ എല്ലാ ജില്ലകളിലുമായി 2455 പേരെ ശിപാർശ ചെയ്തു. റാങ്ക് ലിസ്റ്റ് ദീർഘിപ്പിച്ചതിനുശേഷം മാത്രം 414 പേരെ ശിപാർശ ചെയ്തു. സിവിൽ സപ്ലൈസ് കോർപറേഷനിലെ അസി. സെയിൽസ്മാൻ തസ്തികയിൽ ജൂലൈ 23 വരെ 2428 വരെ ശിപാർശ ചെയ്തു.
ഫെബ്രുവരി അഞ്ചിനുശേഷം 525 പേരെ ശിപാർശ ചെയ്തു. വനിതാ പൊലീസ് കോൺസ്റ്റബിൾ തസ്തികയിൽ 702 പേരെയാണ് ശിപാർശ ചെയ്തത്. റാങ്ക് ലിസ്റ്റ് ദീർഘിപ്പിച്ച കാലയളവിൽ മാത്രം ഇതുവരെ 206 പേരെ ശിപാർശ ചെയ്തു. പൊലീസ് കോൺസ്റ്റബിൾ (ടെലി കമ്യൂണിക്കേഷൻ) തസ്തികയുടെ റാങ്ക് ലിസ്റ്റിൽനിന്ന് 219 പേരെ ശിപാർശ ചെയ്തതായും പി.എസ്.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.