കോഴിക്കോട്: കെ.ടെറ്റ് യോഗ്യത പരീക്ഷഫലം വരുന്നതിനുമുേമ്പ ഹൈസ്കൂൾ അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള സമയം അവസാനിച്ചതിൽ ഉദ്യോഗാർഥികൾക്ക് പ്രതിഷേധം. 2020 ഡിസംബർ 30നാണ് പി.എസ്.സി വിജ്ഞാപനം പുറത്തിറക്കിയത്. അപേക്ഷ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി മൂന്നായിരുന്നു.
എന്നാൽ, ഇതുവരെയും കെ.െടറ്റ് ഫലം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ഉദ്യോഗാർഥികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എച്ച്.എസ്.എ മാത്തമാറ്റിക്സ്, നാച്വറൽ സയൻസ് വിഷയങ്ങൾക്കു മാത്രമാണ് പി.എസ്.സി അപേക്ഷ ക്ഷണിച്ചത്. എച്ച്.എസ്.എയുടെ നിലവിലുള്ള റാങ്ക് ലിസ്റ്റിനു ജൂണ്‍ 2021 വരെ കാലാവധി ഉണ്ടെന്നിരിക്കെയാണ് നീക്കം.
2012ലാണ് ഇതിനുമുമ്പ് എച്ച്.എസ്.എ പരീക്ഷക്കായി അപേക്ഷ ക്ഷണിച്ചത്. അപേക്ഷ ക്ഷണിക്കുേമ്പാൾ നിലവിൽ കെ.ടെറ്റ് പരീക്ഷഫലം കാത്തിരിക്കുന്ന മാത്തമാറ്റിക്സ്, നാച്വറൽ സയൻസ് ഉദ്യോഗാർഥികളെ അവഗണിക്കുന്ന നടപടിയാണ് പി.എസ്.സിയുടെ ഭാഗത്തുനിന്നുണ്ടായെതന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു.
എല്ലാ വര്‍ഷവും ജനുവരി, ജൂണ്‍, നവംബര്‍ മാസങ്ങളില്‍ മൂന്നു തവണകളായാണ് കെ.ടെറ്റ് പരീക്ഷ നടത്താറ്. വാര്‍ത്തസമ്മേളനത്തില്‍ ഉദ്യോഗാര്‍ഥികളായ റെജിന ഹൈദർ, വി.വി. ഫഹിദ, എസ്. സുലേഖ, എൻ. ഹസീന എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.