വാട്ടർ അതോറിറ്റി അസി. എൻജിനീയർ പരീക്ഷ: തുടർ നടപടികൾക്ക്​ ഹൈകോടതി സ്റ്റേ

കൊച്ചി: കേരള വാട്ടർ അതോറിറ്റി അസി. എൻജിനീയർ പരീക്ഷയുടെ തുടർ നടപടികൾക്ക്​ ഹൈകോടതി സ്റ്റേ. ‘ഇൻ സർവിസ്’ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും അതുവരെ നടപടികൾ തടയണമെന്നും ആവശ്യപ്പെട്ട്​ വാട്ടർ അതോറിറ്റിയിലെ ലോവർ കാറ്റഗറി ജീവനക്കാർ നൽകിയ ഹരജിയിലാണ് രണ്ട്​ മാസത്തേക്ക്​ ജസ്റ്റിസ് എൻ. നഗരേഷ്​ സ്റ്റേ നൽകിയത്​.

2022 മേയിൽ വിജ്ഞാപനം പുറപ്പെടുവിച്ച പരീക്ഷ ഡിസംബറിലാണ്​ നടത്തിയത്​. മാർച്ച്​ 22ന്​​ ഇതിന്‍റെ ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിച്ചു. എന്നാൽ, ഇൻ സർവിസ്​ പരീക്ഷയുടെ നിവേദനങ്ങളിൽ സർക്കാർ അനുകൂല തീരുമാനം എടുത്തില്ല. തുടർന്നാണ്​ ജീവനക്കാർ ഹരജി നൽകിയത്​. 

Tags:    
News Summary - Water Authority Assistant Engineer Exam: High Court Stays for Further Proceedings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.