തിരുവനന്തപുരം: ഹയർ സെക്കൻഡറി സ്കൂൾ അധ്യാപക നിയമനത്തിനുള്ള പ്രായപരിധി 40ൽനിന്ന് 43 ആക്കി ഉയർത്തണമെന്ന സർക്കാർ ശിപാർശ പി.എസ്.സി തള്ളി. ഇക്കാര്യം സർക്കാറിനെ അറിയിക്കാൻ തിങ്കളാഴ്ച ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.
ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിന് നിലവിലെ പ്രായപരിധിതന്നെ കൂടുതലാണെന്നും ഇനിയും വർധിപ്പിക്കുന്നത് ശരിയല്ലെന്നുമാണ് പി.എസ്.സി നിലപാട്. യോഗ്യതയുള്ളവരുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് നേരത്തേ 40ആക്കി ഉയർത്തിയത്. 43 ആയി വർധിപ്പിച്ചാൽ സംവരണ വിഭാഗക്കാരുടെ ഇളവ് കൂടി വരുേമ്പാൾ 48വയസ്സുകാരന് വരെ സർവിസിൽ കയറാമെന്ന സ്ഥിതി വരുമെന്നും ഇതംഗീകരിക്കാനാവില്ലെന്നും യോഗം വിലയിരുത്തി.
ഹയർ സെക്കൻഡറിയിൽ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പ്രത്യേക ചട്ടങ്ങൾ സംബന്ധിച്ച് ഉപസമിതി സമർപ്പിച്ച ഭേദഗതി നിർദേശം യോഗം അംഗീകരിച്ചു. പി.ജി ഇംഗ്ലീഷ് കഴിഞ്ഞവർക്കും ഇൗവിഭാഗത്തിൽ അധ്യാപകനാവാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.