യു.ജി.സി നെറ്റും പിന്നാക്കക്കാര്‍ക്കുള്ള മാര്‍ക്കിളവും ഒ.ബി.സി മുസ്ലിം വിഭാഗത്തിലുള്ള ഞാന്‍ ഫിലോസഫിയില്‍ 2016 ജൂലൈയിലെ യു.ജി.സി നെറ്റ് പരീക്ഷയില്‍ 56 ശതമാനം മാര്‍ക്കോടെ അസിസ്റ്റന്‍റ് പ്രഫസര്‍ഷിപ്പിന് യോഗ്യത നേടിയിരുന്നു (കട്ട് ഓഫ് മാര്‍ക്ക് 54 ശതമാനം). എന്നാല്‍, നെറ്റ് പരീക്ഷയില്‍ പിന്നാക്കക്കാര്‍ക്കുള്ള മാര്‍ക്കിളവ് പിന്‍വലിക്കാനാവശ്യപ്പെട്ടുകൊണ്ടുള്ള കേരള ഹൈകോടതി വിധി ഈ അടുത്തസമയത്ത് കാണുകയുണ്ടായി. ഇത് എന്‍െറയും സമാനമായ പ്രശ്നം നേരിടുന്ന പിന്നാക്കവിഭാഗം ഉദ്യോഗാര്‍ഥികളുടെയും നെറ്റ് പരീക്ഷയിലെ വിജയത്തെ ബാധിക്കുമോ? ഈ കോടതിവിധി ഏത് കാലയളവ് മുതലാണ് പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്. കേരള ഹൈകോടതിയുടെ ഈ നിലപാടിനോട് യു.ജി.സിയുടെ പ്രതികരണം എന്താണ്?
ഷിയാസ്, തിരുവനന്തപുരം
യു.ജി.സി നടത്തിവരുന്ന നെറ്റ് പരീക്ഷയില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കിവരുന്ന മാര്‍ക്കിളവ് നിര്‍ത്തലാക്കണമെന്ന വിധിയുണ്ടായത് ഈ അടുത്തകാലത്താണ്. കേരളം ഉള്‍പ്പെടെയുള്ള വിവിധ ഹൈകോടതികളില്‍ നെറ്റ് പാസാകുന്നതിന് പിന്നാക്കവിഭാഗങ്ങള്‍ക്ക് (ഒ.ബി.സി) മാര്‍ക്കില്‍ ഇളവ് നല്‍കണമെന്നാണ് വിധിച്ചത്. സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ഈ നിലപാടാണെടുത്തത്. ഈ വിധിക്കെതിരെ യു.ജി.സി സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതിയാണ് മാര്‍ക്കിളവ് നല്‍കുന്നത് തടഞ്ഞുകൊണ്ടുള്ള വിധി നടത്തിയത്. അടുത്തപരീക്ഷ മുതല്‍ ഈ വിധി ബാധകമാകും. അതിനുമുമ്പുള്ള പരീക്ഷയില്‍ നല്‍കിയ ഇളവ് തടയുകയില്ല. മാര്‍ക്കില്‍ ഇളവ് ലഭിച്ച് അതിന്‍െറ അടിസ്ഥാനത്തില്‍ യോഗ്യത നേടിയതിനാല്‍ നിങ്ങള്‍ക്ക് ഈ വിധി പ്രതികൂലമായി ബാധിക്കുകയില്ല.
ഡ്രൈവര്‍ ഗ്രേഡ്2 (എല്‍.ഡി.വി), വയനാട് കാറ്റഗറി നമ്പര്‍ 16/2014 അനുസരിച്ച് വയനാട് ജില്ലയില്‍ രണ്ടാംഗ്രേഡ് ഡ്രൈവര്‍ (എല്‍.ഡി.വി) തസ്തികയുടെ റാങ്ക്ലിസ്റ്റില്‍ 38ാമനാണ്. മുസ്ലിം വിഭാഗത്തില്‍ അഞ്ചാമത്തെയാള്‍. 42 വയസ്സായ എനിക്ക് ഉടനെ നിയമനമുണ്ടാകുമോ? സീനിയോറിറ്റി അനുസരിച്ചാണോ നിയമനം?
ഉമര്‍ ഫാറൂഖ്, കല്‍പറ്റ
ഹെഡ് ഓഫിസില്‍നിന്ന് ചില ക്ളാരിഫിക്കേഷന്‍ ആവശ്യമായതിനാലാണ് ഇതിന്‍െറ അഡൈ്വസ് അയക്കാന്‍ താമസിച്ചത്. ക്ളാരിഫിക്കേഷന്‍ ലഭിച്ചുകഴിഞ്ഞതായാണ് അറിയുന്നത്. എട്ടൊഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൂടുതല്‍ ഒഴിവുകള്‍ ഇതിന്‍െറ റാങ്ക്ലിസ്റ്റ് പ്രാബല്യത്തിലിരിക്കുന്ന കാലയളവില്‍ പ്രതീക്ഷിക്കാം. അപ്പോള്‍ ഫാറൂഖിന് നിയമനസാധ്യത ഉണ്ടായേക്കാം. പിന്നാക്കവിഭാഗങ്ങള്‍ക്കുള്ള സാമൂഹികബാധ്യത നിറവേറ്റുന്നതിന് സംവരണം നല്‍കി മെറിറ്റടിസ്ഥാനത്തിലാണ് നിയമനത്തിലുള്ള അഡൈ്വസ് നല്‍കുന്നത്. മുസ്ലിംവിഭാഗത്തിന് 12 ശതമാനം സംവരണമാണുള്ളത്.
റേഡിയോഗ്രാഫര്‍ -വിജ്ഞാപനം ഞാന്‍ രാജീവ് ഗാന്ധി യൂനിവേഴ്സിറ്റിയില്‍നിന്നും ബി.എം.ഐ.ടി (ബാച്ലര്‍ ഓഫ് മെഡിക്കല്‍ ഇമേജിങ് ടെക്നോളജി -റേഡിയോഗ്രഫി) 2014ല്‍ പാസായതാണ്. ഈ മേഖലയിലെ ഗവ. ജോലിസാധ്യത എന്താണ്? റേഡിയോഗ്രാഫര്‍ തസ്തികയിലേക്കുള്ള പി.എസ്.സി വിജ്ഞാപനം ഉണ്ടാകാറുണ്ടോ? എന്നാണ് വിജ്ഞാപനം ഉണ്ടാവുക?
സുല്‍ഫ, തിരുവനന്തപുരം
മെഡിക്കല്‍ കോളജുകളിലും ഹെല്‍ത്ത് സര്‍വിസിലും റേഡിയോഗ്രാഫര്‍, എക്സ്റേ ടെക്നീഷ്യന്‍ എന്നീ തസ്തികകളില്‍ ആ യൂനിറ്റുകളില്‍ ജോലി ചെയ്തുവരുന്ന അറ്റന്‍ഡര്‍മാരെ നിയമിക്കുകയായിരുന്നു ഇതുവരെ. ഫാര്‍മസിയിലും ഇതു തന്നെയായിരുന്നു. ഇപ്പോള്‍ ഈ പഠനശാഖ ബിരുദതലത്തിലേക്ക് വളര്‍ന്നിട്ടുണ്ട്. അവരുടെ സേവനം ആരോഗ്യമേഖലയില്‍ ഒഴിച്ചുകൂടാനാവാത്തതായി തീരുകയും ചെയ്തിട്ടുണ്ട്. ഈ തസ്തികകളിലേക്ക് പി.എസ്്.സി വഴി നിയമനം നടത്താറുണ്ട്. പുതിയ വിജ്ഞാപനം ഉടനുണ്ടാകുമോ എന്ന് പറയാനാവില്ല.
കെ.എസ്.ആര്‍.ടി.സി –വനിത ഡ്രൈവര്‍ കെ.എസ്.ആര്‍.ടി.സിയില്‍ വനിതകള്‍ക്ക് ഡ്രൈവര്‍ തസ്തികയില്‍ നിയമനം നല്‍കുന്നുണ്ടോ? ഇല്ളെങ്കില്‍ ഈ അവസ്ഥ സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പ്പെടുത്താന്‍ എന്താണ് ചെയ്യേണ്ടത്? ഉണ്ടെങ്കില്‍ പി.എസ്.സി പരീക്ഷ എന്നാണ് നടത്തുന്നത്?ഞാന്‍ പ്ളസ് ടുവിന് പഠിക്കുന്ന വിദ്യാര്‍ഥിനിയാണ്. എന്‍െറ ജനനതീയതി 09.03.2000മാണ്. എനിക്ക് 2018ല്‍ പരീക്ഷയെഴുതാന്‍ സാധിക്കുമോ?
ഷൈമ അലവി
കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടര്‍ തസ്തികയിലേക്ക് കുറച്ച് വനിതകളെ നിയമിച്ചിട്ടുണ്ട്. എന്നാല്‍, ഡ്രൈവര്‍ തസ്തികയിലേക്ക് വനിതകളെ നിയമിച്ചിട്ടില്ല. അതിനുള്ള നിവേദനം ഇതുവരെ ആരും നല്‍കിയിട്ടില്ളെന്നാണ് അറിയുന്നത്. ആ ജോലിയുടെ സ്വഭാവം കണക്കിലെടുത്തായിരിക്കാം ആരും നിവേദനം നല്‍കാതിരുന്നത്. താല്‍പര്യമുണ്ടെങ്കില്‍ സര്‍ക്കാറിന് നിവേദനം നല്‍കുക. ഒരു സര്‍ക്കാര്‍ ജോലി ലഭിക്കണമെന്നാണ് ആഗ്രഹമെങ്കില്‍ പ്ളസ് ടുവിന് പഠിക്കുന്ന ഷൈമക്ക് മറ്റവസരങ്ങള്‍ വേറെയുമുണ്ടല്ളോ. ഇപ്പോഴേ പരിശ്രമിച്ചാല്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍വിസില്‍ ഏതെങ്കിലുമൊരു ജോലി ലഭിക്കും. സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞപ്രായം 18 ആണ്. 09.03.2000ല്‍ ജനിച്ച ഷൈമക്ക് 2018 മാര്‍ച്ച് ഒമ്പതിനേ 18 വയസ്സ് പൂര്‍ത്തിയാവൂ. അതിനാല്‍ 2019ലേ പി.എസ്.സി വഴി ജോലിക്ക് അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. ഇപ്പോഴേ കഠിനമായ പരിശ്രമം നടത്തുക. ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ കഴിയും.
എല്‍.ഡി ടൈപ്പിസ്റ്റ്, തിരുവനന്തപുരം തിരുവനന്തപുരം ജില്ലയില്‍ എല്‍.ഡി ടൈപ്പിസ്റ്റ് (333/14) റാങ്ക്ലിസ്റ്റില്‍ മുസ്ലിം സപ്ളിമെന്‍ററിയില്‍ 91ാമനാണ്. ക്ളര്‍ക്ക് ടൈപ്പിസ്റ്റ് (തിരുവനന്തപുരം) റാങ്ക്ലിസ്റ്റില്‍ സപ്ളിമെന്‍ററിയില്‍ 82ാമനുമാണ്. ഇപ്പോള്‍ നിയമനം ഏതുവരെയായി? എനിക്ക് നിയമന സാധ്യതയുണ്ടോ?
ഷഹനാസ്, കൊല്ലം
തിരുവനന്തപുരം ജില്ലയിലെ എല്‍.ഡി ടൈപ്പിസ്റ്റ് റാങ്ക്ലിസ്റ്റില്‍നിന്ന് നിയമനം ആരംഭിച്ചിട്ടില്ല. 11 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ക്ളര്‍ക്ക്-ടൈപ്പിസ്റ്റ് റാങ്ക്ലിസ്റ്റില്‍നിന്ന് മൂന്നാം റാങ്കുവരെയാണ് നിയമനത്തിനുള്ള അഡൈ്വസായത്. ഒരു എന്‍.ജെ.ഡി ഒഴിവ് റപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സപ്ളിമെന്‍ററിയിലുള്ള ഷഹനാസിന്‍െറ നിയമനസാധ്യത ഇപ്പോഴെങ്ങും അറിയാന്‍ സാധിക്കില്ല. ഈ തസ്തികകളില്‍ ഉണ്ടാകുന്ന ഒഴിവുകളുടെ എണ്ണം വിരളമാണ്.
ഫുഡ് സേഫ്റ്റി ഓഫിസര്‍ ഫുഡ് സേഫ്റ്റി ഓഫിസര്‍ തസ്തികയുടെ റാങ്ക്ലിസ്റ്റില്‍ 222ാം റാങ്കാണ്. 15ാമത്തെ മുസ്ലിമും. ഈ തസ്തികയില്‍ എത്ര ഒഴിവുണ്ട്? എത്രപേരെ ഇപ്പോള്‍ നിയമിച്ചു? നിലവില്‍ എത്ര ഒഴിവുണ്ട്? എനിക്ക് ഇപ്പോള്‍ നിയമനം കിട്ടാന്‍ സാധ്യതയുണ്ടോ?
ഫാബിമ, ബാലുശ്ശേരി
ഈ തസ്തികയിലേക്ക് അഡൈ്വസ് ചെയ്യാന്‍ 90 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആ ഒഴിവിലേക്ക് അഡൈ്വസ് ചെയ്തപ്പോള്‍ ഓപണ്‍ 65ാം റാങ്കുവരെയും മുസ്ലിം 102ാം റാങ്കുവരെയും നിയമനത്തിനായി നിര്‍ദേശിക്കപ്പെട്ടു. അതിനുശേഷം ഒഴിവുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.