തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് (കെ.എ.എസ്) നിയമനത്തിന് രണ്ട്, മൂന്ന് ധാരകളിൽ അപേക്ഷിക്കുന്ന സർക്കാർ ജീവനക്കാർക്ക് ഏതെങ്കിലും ഒരു തസ്തികയി ൽ പ്രൊബേഷൻ പൂർത്തിയാക്കിയാൽ മതിയെന്ന് ഒടുവിൽ പി.എസ്.സി സമ്മതിച്ചു. ഒരു തസ്തിക യിൽ പ്രൊബേഷൻ മതിയെന്ന നിലപാട് സംസ്ഥാന സർക്കാറും സ്വീകരിച്ചു.
സർക്കാറിന് ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട് പി.എസ്.സി നൽകിയ കത്തിന് സമാന നിലപാട് അംഗീകരിച്ച് മറുപടി നൽകുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കി ഡിസംബർ നാലിനകം പി.എസ്.സി വിശദീകരണം പുറപ്പെടുവിക്കും. അതിന് സമയം ലഭിച്ചില്ലെങ്കിൽ അപേക്ഷാ സമയം നീട്ടുന്നതും പരിശോധിക്കും.
നേരത്തേ പ്രൊബേഷൻ പൂർത്തിയാക്കിയ ജീവനക്കാർക്ക് പുതിയ തസ്തികയിലേക്ക് മാറുേമ്പാൾ അതിൽ പ്രൊബേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ അപേക്ഷിക്കാൻ കഴിയുമായിരുന്നില്ല. പി.എസ്.സിയുടെ വെബ്സൈറ്റിൽതന്നെ ഇൗ നിയന്ത്രണം ഉൾപ്പെടുത്തിയിരുന്നു. അനേകം സർക്കാർ ജീവനക്കാർക്ക് ഇതുമൂലം അപേക്ഷിക്കാൻ കഴിയാത്ത സാഹചര്യം വന്നു.
പ്രതിസന്ധി ‘മാധ്യമം’ പുറത്തുകൊണ്ടുവന്നതോടെ ഇക്കാര്യത്തിൽ വ്യക്തതതേടി പി.എസ്.സി സർക്കാറിന് കത്ത് നൽകി. ഇതിന് മറുപടിയാണ് ഇപ്പോൾ ലഭിച്ചത്. ഒരു തസ്തികയിൽ പ്രൊബേഷൻ മതിയെന്ന വ്യവസ്ഥയാണ് നേരത്തേ ഉണ്ടായിരുന്നതെങ്കിലും ചട്ടങ്ങൾ നടപ്പാക്കിയപ്പോൾ അതിന് കഴിയാത്ത സ്ഥിതി വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.