തിരുവനന്തപുരം: സംവരണ സമുദായത്തിൽപെട്ട അപേക്ഷകരുടെ കുറവ് കാരണം അറബിക് അധ്യാപക തസ്തികയിൽ അഭിമുഖത്തിെൻറ അടിസ്ഥാനത്തിൽ നിയമനം നടത്താൻ പി.എസ്.സി തീരുമാനിച്ചു. കാറ്റഗറി നമ്പർ 477/2017 പ്രകാരം മലപ്പുറം ജില്ലയിൽ അറബിക് പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ എൽ.പി.എസ് (പട്ടികജാതി), കാറ്റഗറി നമ്പർ 622/2017 പ്രകാരം തൃശൂർ ജില്ലയിലെ അറബിക് ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ എൽ.പി.എസ് (പട്ടികജാതി) തസ്തികകളിലാണ് അഭിമുഖം മാത്രം നടത്തുക.
ഇതിൽ തൃശൂർ ജില്ലയിൽ നാലാം എൻ.സി.എ വിജ്ഞാപനം നടത്തിയിട്ടും അപേക്ഷകർ കാര്യമായില്ല. എഴുത്തുപരീക്ഷ നടത്താൻ മാത്രം അപേക്ഷകരില്ലെങ്കിൽ നേരിട്ട് അഭിമുഖം നടത്തുകയാണ് രീതി. പട്ടികജാതി സംവരണമായതിനാൽ അർഹരെ ലഭിക്കുന്നതുവരെ എൻ.സി.എ വിജ്ഞാപനം നടത്തും. കേരള മെഡിക്കൽ വിദ്യാഭ്യാസവകുപ്പിൽ അസി. പ്രഫസർ ഇൻ ജനറൽ മെഡിസിൻ (ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക നിയമനം) തസ്തികയുടെ ഒരു ഒഴിവിലേക്ക് മൂന്ന് കാറ്റഗറിയിലും ഉദ്യോഗാർഥികൾ ലഭ്യമല്ലാത്തതിനാൽ ലിസ്റ്റ് രണ്ടിലെ (െലക്ചറർ തസ്തിക) അസ്ഥിഭംഗം/സെറിബ്രൽ പാൽസി വിഭാഗത്തിലെ ഉദ്യോഗാർഥികകൾക്ക് നൽകി ഒഴിവ് നികത്തും.
വിവിധ ജില്ലകളിൽ കാറ്റഗറി നമ്പർ 385/2017 പ്രകാരം എൻ.സി.സി/സൈനിക ക്ഷേമവകുപ്പിൽ ലാസ്റ്റ് േഗ്രഡ് സർവൻറ് (വിമുക്ത ഭടന്മാരിൽ നിന്നുമാത്രം) തസ്തികയിലേക്ക് മേയ് 19ന് നടത്താൻ തീരുമാനിച്ച ഒ.എം.ആർ പരീക്ഷ മാറ്റാനും തിങ്കളാഴ്ച ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു. കേരള ജനറൽ സർവിസിൽ ഡിവിഷനൽ അക്കൗണ്ടൻറ് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
മലപ്പുറം ജില്ലയിൽ ആരോഗ്യ/മുനിസിപ്പൽ കോമൺ സർവിസ് വകുപ്പിൽ ജൂനിയർ ഹെൽത്ത് നഴ്സ് േഗ്രഡ് രണ്ട് (-മുസ്ലിം, വിശ്വകർമ, ധീവര, ഹിന്ദു നാടാർ വിഭാഗങ്ങൾക്കുള്ള എൻ.സി.എ വിജ്ഞാപനം) തസ്തികയിലേക്ക് സാധ്യാതപട്ടിക പ്രസിദ്ധീകരിക്കാനും അഭിമുഖം ഒഴിവാക്കി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. െലക്ചറർ ഇൻ ഫിസിക്കൽ എജുക്കേഷൻ (ഒന്നാം എൻ.സി.എ -ഇ.ടി.ബി) തസ്തികക്ക് ഓൺലൈൻ പരീക്ഷ നടത്താനും കമീഷൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.