തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകളിൽ എൽ.ഡി ക്ലർക്ക് തസ്തികയിലെ നിയമനത്തിന് കഴിഞ്ഞവർഷം പി.എസ്.സി നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇടുക്കി ഒഴികെ 13 ജില്ലകളിലായി 32,573 പേർ റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചു.
ഇതിൽ 13,768 പേർ മെയിൻ ലിസ്റ്റിലാണ്. കോടതി സ്റ്റേ ചെയ്തതിനാൽ ഇടുക്കിയിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല.
തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ പേർ റാങ്ക് ലിസ്റ്റിലുള്ളത്- 3618 പേർ. ഇതിൽ 1736 പേർ മെയിൻ ലിസ്റ്റിലാണ്. തൃശൂരാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ മൊത്തം 3453 പേരും മെയിൻ ലിസ്റ്റിൽ 1534 പേരും ഇടംപിടിച്ചു.
മുൻ റാങ്ക് ലിസ്റ്റിെൻറ കാലാവധി നീട്ടാത്തതിനാൽ രണ്ടുമാസത്തിനകം ഒേട്ടറെ പേർക്ക് പുതിയ ലിസ്റ്റിൽനിന്ന് നിയമനം ലഭിക്കും.
മാർച്ച് 31ന് കാലാവധി തീർന്ന ലിസ്റ്റിനെ അപേക്ഷിച്ച് ഇത്തവണ റാങ്ക് ലിസ്റ്റിലുള്ളവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 41,433 പേരാണ് മുൻ റാങ്ക് ലിസ്റ്റിലുണ്ടായിരുന്നത്. ഇതിൽ 11500 പേർക്ക് നിയമനം ലഭിക്കുമെന്ന് പി.എസ്.സി അറിയിച്ചു.
ഇടുക്കിയിൽ ചോദ്യപേപ്പറിലെ 10 ചോദ്യങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേസിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് കോടതി സ്റ്റേ ചെയ്തത്.
മൂന്നുവർഷ കാലാവധിയുള്ള റാങ്ക് ലിസ്റ്റിന് ഏപ്രിൽ രണ്ടുമുതൽ പ്രാബല്യമുണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.