എൽ.ഡി.സി പരീക്ഷ പരിശീലനം-1

ഏറ്റവും കൂടുതൽ അപേക്ഷകരുള്ള എൽ.ഡി ക്ലർക്ക് പരീക്ഷകൾക്കുള്ള തയാറെടുപ്പ് പലരും മാസങ്ങൾക്കു മുേമ്പ തുടങ്ങിയിട്ടുണ്ട്. 2017 ജൂൺ 17ന് തുടങ്ങി ആഗസ്റ്റ് 26ന് തീരുന്ന വിധത്തിലാണ് പി.എസ്.സി എൽ.ഡി ക്ലർക്ക് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. (തിരുവനന്തപുരം, മലപ്പുറം- ജൂൺ 17, കൊല്ലം, തൃശ്ശൂർ, കാസർകോട്-ജൂലൈ ഒന്ന്, എറണാകുളം, കണ്ണൂർ-ജൂലൈ 15, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്-ജൂലൈ 29, പത്തനംതിട്ട, പാലക്കാട്-ആഗസ്റ്റ് 19, കോട്ടയം, വയനാട്-ആഗസ്റ്റ് 26, തസ്തികമാറ്റം വഴി (എല്ലാ ജില്ലകളിലും)-ആഗസ്റ്റ് അഞ്ച് എന്നിങ്ങനെയാണ് പരീക്ഷാ തീയതികൾ. ഉദ്യോഗാർഥികളുടെ വിജയത്തിന് സഹായകരമാകുന്ന പരീക്ഷാ പരിശീലന ചോദ്യാവലി താഴെ ചേർക്കുന്നു...

1. ‘സത്യമേവ ജയതേ’ എന്ന ആപ്തവാക്യം ഏത് സ്ഥാപനത്തിൻേറതാണ്?
A) ഹൈേകാടതി B) സുപ്രീംകോടതി C) രാജ്ഭവൻ D) പാർലമ​െൻറ്
2.  ഗ്രീനിച്ച് സമയവും ഇന്ത്യൻ സമയവും തമ്മിലുള്ള വ്യത്യാസം
A) 1 മണിക്കൂർ  B) 5.5 മണിക്കൂർ  C) 3 മണിക്കൂർ D) 7 മണിക്കൂർ
3. ആഗോള ശിശുദിനം എന്നാണ്?
A) നവംബർ 20 B) സെപ്റ്റംബർ 7  C) മാർച്ച് 8  D) നവംബർ 14
4. രണ്ടാം വട്ടമേശ സമ്മേളന സമയത്തെ ഇന്ത്യൻ വൈസ്രോയി
A) കഴ്സൺ B) വെല്ലിങ്ടൺ C) മോണിങ്ടൺ D) ലിട്ടൻ
5. ‘അഷ്ടാംഗ സംഗ്രഹം’ എന്ന കൃതി രചിച്ചതാരാണ്?
A) വാഗ്ഭടൻ B) ചരകൻ C) ധന്വന്തരി D) സുശ്രുതൻ
6. ഇന്ത്യയിൽ ആദ്യത്തെ സെൻസസ് നടന്നത് എവിടെയാണ്?
A) കൽക്കത്ത B) തിരുവിതാംകൂർ C) ഹൈദരാബാദ് D) മുസഫർപൂർ
7. ദക്ഷിണഗംഗ എന്ന് അറിയപ്പെടുന്ന നദിയേതാണ്?
A) കാവേരി B) ഗോദാവരി C) ഭാരതപ്പുഴ D) സിന്ധു
8. കേരള വനിത കമീഷൻ അധ്യക്ഷയാരാണ്?
A) സുഗതകുമാരി B) നളിനി നെറ്റോ  C) ലിലാകുറുപ്പ്  D) കെ.സി. റോസക്കുട്ടി
9. കേരളത്തിലെ ഏറ്റവും നീളംകുറഞ്ഞ ദേശീയ പാതയേതാണ്? 
A) NH 966B B) NH 49 C) NH 209 D) NH 212
10.  വ്യക്തിസ്വാതന്ത്ര്യത്തിൻെറ സംരക്ഷകൻ എന്നറിയപ്പെടുന്നത്? 
A) കോവാറന്‍റോ B) മാൻറമസ്  C) ഹേബിയസ് കോർപസ് D) ആമുഖം
11. യൂനിയൻ ലിസ്റ്റിൽ എത്ര വിഷയങ്ങളുണ്ട്?
A) 96 B) 90 C) 66 D) 97
12. ഇന്ത്യയിൽ പിൻകോഡ് സമ്പ്രദായം നിലവിൽവന്നതെന്നാണ്?
A) 1965 B) 1970 C) 1972 D) 1971
13. ബുദ്ധമത കൃതികൾ രചിക്കപ്പെട്ട ഭാഷ ഏതാണ്?
A) സംസ്കൃതം  B) പാലി C) അരാമിക് D) പ്രാകൃത്
14. കാപ്പിച്ചെടിയുടെ ജന്മദേശം ഏതാണ്?
A) ഇന്ത്യ B) യു.എസ്.എ C) ഇറാൻ D) എത്യോപ്യ
15. റെഡ്ക്രോസ് സൊസൈറ്റി ആസ്ഥാനം എവിടെയാണ്?
A) ഫ്രാൻസ് B) ജർമനി C) ജനീവ D) വാഷിങ്ടൺ
16. ‘ദ ഗുഡ് എർത്ത്’ എന്നത് ആരുടെ കൃതിയാണ്?
A) ഗാന്ധി B) ഹോമർ C) ഷേക്സ്പിയർ D) പേൾ എസ്. ബക്ക്
17. കേരളത്തിലെ ആദ്യത്തെ സാഹിത്യമാസിക ഏതാണ്?
A) വിദ്യാസംഗ്രഹം B) വിദ്യാവിലാസിനി  C) സത്യനാദം  D) ചിദംബരം
18.  2016ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാരാണ്?
A) സി. രാധാകൃഷ്ണൻ B) പുതുശ്ശേരി രാമചന്ദ്രൻ C) ശ്രീകുമാരൻ തമ്പി D) എം.പി. വീരേന്ദ്രകുമാർ. 
19. നിശാഗന്ധി പുരസ്കാരം ആദ്യമായി നേടിയ വനിത?
A) മാർഗി സതി B) ബാലാമണിയമ്മ C) മൃണാളിനി സാരാഭായ് D) സുഗതകുമാരി
20.  സ്വാതന്ത്ര്യദിനത്തിൽ (1947 ആഗസ്റ്റ് 15) അറസ്റ്റ് ചെയ്യപ്പെട്ട നേതാവ്?
A) പി. കൃഷ്ണപിള്ള B) സി. കേശവൻ  C) കെ. മാധവൻ D) കെ.പി. കേശവമേനോൻ
21.  കെ.ബി. മേനോ​െൻറ പ്രതിമ ഇൗയിടെ അനാവരണം ചെയ്യപ്പെട്ടതെവിടെയാണ്? 
A) വടകര B) കണ്ണൂർ C) തലശ്ശേരി D) പയ്യന്നൂർ
22. 2016ലെ ഗാരി സോബേഴ്സ് അവാർഡ് നേടിയതാര്? 
A) ഡിവില്ലിയേഴ്സ് B) സ്മിത്ത് C) ആർ. അശ്വിൻ D) വാർണർ
23. ഇന്ത്യൻ സ്വാതന്ത്ര്യസമര നായിക രാധാദേവി ആരുടെ ഭാര്യയായിരുന്നു?
A) ലാലാ ലജ്പത്റായ് B) ബി.ജി. തിലക് C) ബിപിൻ ചന്ദ്രപാൽ D) സി.ആർ. ദാസ്
24. 1948ൽ ലിംഗ്വിസ്റ്റിക് പ്രൊവിൻസസ് കമീഷ​െൻറ ചെയർമാൻ ആരായിരുന്നു? 
A) ഫസൽ അലി B) എസ്.കെ. ധർ C) കെ.എം. പണിക്കർ D) കെ.എൻ. പണിക്കർ
25. ഏകദിന ക്രിക്കറ്റിൽ ഒരോവറിൽ 6 പന്തും സിക്സറടിച്ച് െറക്കോഡിട്ട താരം? 
A) യുവരാജ് B) രവിശാസ്ത്രി C) ഹെർഷൽ ഗിബ്സ് D) ഹെയ്ഡൻ
26. എയ്ഡ്സുമായി ബന്ധപ്പെട്ട് റെഡ്റിബൺ രൂപകൽപന ചെയ്തത്? 
A) വിഷ്വൽ എയ്ഡ്സ് B) എയ്ഡ്സ് സൊസൈറ്റി C) നാഷനൽ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി D) യുനസ്കോ
27. ഇൻറർനെറ്റി​െൻറ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്? 
A) ബാബേജ് B) ബർണേഴ്സ്ലി C) സൈമർ ക്രേ D) വിൻറൺ സർഫ്
28. യാമിനി കൃഷ്ണമൂർത്തി ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു? 
A) കുച്ചിപ്പുടി B) മോഹിനിയാട്ടം C) ഭരതനാട്യം D) കഥകളി
29. അർജുന അവാർഡ് നൽകാൻ തുടങ്ങിയ വർഷം? 
A) 1955 B) 1961 C) 1971 D)1952
30. ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽനിന്ന് ഡൽഹിയിലേക്ക് മാറ്റിയ വർഷം?
A) 1910 B) 1911 C) 1914 D)1912
31. ഹെർപ്പറ്റോളജി എന്ന ശാസ്ത്രശാഖ എന്തുമായി ബന്ധപ്പെട്ടതാണ്?
A) മത്സ്യങ്ങൾ B) ഉരഗങ്ങൾ C) ഷഡ്പദങ്ങൾ D) ത്വക്ക്
32. തിരുവിതാംകൂർ ക്ഷേത്രപ്രവേശനം നടന്ന വർഷം ഏതാണ്?
A) 1936 നവം.12 B) 1936 ഒക്ടോബർ 12 C) 1936 ആഗസ്റ്റ് 12 D) 1936 ജനുവരി 12
33. ഖാരിഫ് വിളക്ക് ഉദാഹരണം ഏതാണ്?
A) പുകയില B) നിലക്കടല C) പയറുവർഗങ്ങൾ D) ഗോതമ്പ്
34. ജനനവും മരണവും എത്രദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യണം? 
A) 14  B) 30 C) 15 D) 21 
35. 90% ത്തിലധികവും വനഭൂമിയായ ഇന്ത്യൻ പ്രദേശം ഏതാണ്?
A) മധ്യപ്രദേശ് B) ഉത്തർപ്രദേശ് C) അന്തമാൻ D) സിക്കിം
36. മധുരമീനാക്ഷി ക്ഷേത്രം പണികഴിപ്പിച്ച രാജവംശം ഏതാണ്?
A) പാണ്ഡ്യർ B) പല്ലവർ C) േചാളർ D) നായ്ക്കർ
37. ഉറുമ്പ് കടിക്കുേമ്പാൾ ശരീരത്തിലെത്തുന്ന ആസിഡ് ഏതാണ്?
A) സിട്രിക് B) ഫോർമിക് C) ടാർട്ടാറിക് D) അസറ്റിക്
38. ഒൗറംഗസേബി​െൻറ രാജധാനിയിൽ താമസിച്ചിരുന്ന വിദേശ സഞ്ചാരി? 
A) അബ്ദുൽ റസാഖ് B) മെഗസ്തനീസ് C) ബത്തൂത്ത D) നിക്കോളോ മനുച്ചി
39. കരസേനാദിനം എന്നാണ്? 
A) മാർച്ച്-1 B) ഏപ്രിൽ-15 C) ജനുവരി-15 D) ഏപ്രിൽ-5
40. ഏറ്റവും കൂടുതൽ തവണ നായകനായി െറക്കോഡിട്ട ഇന്ത്യൻ സിനിമ നടൻ? 
A) അമിതാഭ് ബച്ചൻ B) ഒാംപുരി C) പ്രേംനസീർ D) ചിരഞ്ജീവി
41. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏതാണ്? 
A) കരൾ B) പിയൂഷഗ്രന്ഥി C) തൈറോയ്ഡ് ഗ്രന്ഥി  D) ആഗ്നേയ ഗ്രന്ഥി
42. കേരള നവോത്ഥാനത്തിൻെറ പിതാവ് ആരാണ്?
A) ശ്രീനാരായണഗുരു B) അയ്യങ്കാളി C) അപ്പച്ചൻ D) ചട്ടമ്പി സ്വാമികൾ
43. കേരളത്തിലെ ഏറ്റവും പഴയ യഹൂദപ്പള്ളി സ്ഥിതി ചെയ്യുന്നത്? 
A) ശ്രീകണ്ഠാപുരം B) ചാലക്കുടി C) മട്ടാഞ്ചേരി D) നിലയ്ക്കൽ
44. കേരള നിയമസഭയിൽ പട്ടികവർഗക്കാർക്കായി എത്ര സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്?
A) 2 B) 14 C) 16 D)1
45. ഇന്ത്യയുടെ ‘വന്ദ്യ വയോധികൻ’ എന്നറിയപ്പെടുന്നത്?
A) ദാദാഭായ് നവറോജി B) എസ്.എൻ. ബാനർജി C) ഗോപാലകൃഷ്ണ ഗോഖലെ D) ബാലഗംഗാധര തിലക്
46. 2016 ൽ ആസ്ട്രേലിയൻ ഒാപൺ പുരുഷവിഭാഗം സിംഗിൾസ് കിരീടം നേടിയത്?
A) ഫെഡറർ B) മറെ C) വാവ്റിങ്ക D) േദ്യാകോവിച്ച്
47. പോൾബിന്നി എന്ന എഴുത്തുകാരൻെറ ജന്മദേശം? 
A) ബ്രിട്ടൻ B) ജമൈക്ക C) അമേരിക്ക D) കാനഡ
48. പിണറായി വിജയൻ കേരളത്തിൽ മുഖ്യമന്ത്രിയായ എത്രാമത്തെ വ്യക്തിയാണ്?
A) 11 B) 12 C) 21 D) 23
49. ഇന്ത്യയിൽ ആദ്യത്തെ ഒഴുകുന്ന സോളാർ പാടം സ്ഥാപിച്ചതെവിടെയാണ്? 
A) കേരളം B) മധ്യപ്രദേശ് C) പശ്ചിമബംഗാൾ D) ഗോവ
50. അഗസ്ത്യമുനിയുടെ പൂർണകായ പ്രതിമ ഏത് ജില്ലയിലാണ് ഉള്ളത്?
A) തൃശൂർ B) എറണാകുളം C) തിരുവനന്തപുരം D) കോഴിക്കോട്
51. വ്യത്യസ്തമായ പദം ഏതാണ്?
A) സ്നേഹം B) അസൂയ C) കാപട്യം D) വെറുപ്പ്
52. പെറ്റ+അമ്മ=പെറ്റമ്മ എന്നത് ഏത് സന്ധിക്ക് ഉദാഹരണമാണ്? 
A) ദ്വിത്വം B) ആഗമം C) ലോപം D) ആദേശം
53. ‘ഞാൻ അറിയാതെ സത്യം പറഞ്ഞുപോയി’ എന്ന വാക്യത്തിൽ ‘പറഞ്ഞുേപായി’ എന്നത് ഏത് അനുപ്രയോഗത്തിൽപെടുന്നു?
A) കാലാനുപ്രയോഗം B) പുരാണാനുപ്രയോഗം C) ഭേദകാനുപ്രയോഗം D) അനുപ്രയോഗമല്ല
54. ‘All human rights for all’ എന്നതി​െൻറ മലയാള തർജമ? 
A) എല്ലാവരും മനുഷ്യാവകാശങ്ങൾക്കുവേണ്ടി നിലകൊള്ളണം B) മനുഷ്യർക്കുവേണ്ടിയുള്ളതാണ് അവകാശങ്ങൾ C) എല്ലാ അവകാശങ്ങളും മനുഷ്യനുണ്ടാക്കുന്നു D) എല്ലാ മനുഷ്യാവകാശങ്ങളും എല്ലാവർക്കും
55. താഴെ കൊടുത്തിരിക്കുന്നതിൽ ബഹുവനം അല്ലാത്തതേതാണ്? 
A) മക്കൾ B) കുഞ്ഞുങ്ങൾ C) ആണുങ്ങൾ D) പെങ്ങൾ
56. ഒരേ പദങ്ങൾ ആവർത്തിക്കുേമ്പാൾ അർഥവ്യത്യാസമുണ്ടാവുന്ന അലങ്കാരം? 
A) യമകം B) അനുപ്രാസം C) സ്ലേഷം D) ദ്വിതിയാക്ഷരപ്രാസം
57. മലയാളഭാഷയുടെ ഉദ്ഭവം ഏത് ഭാഷയിൽനിന്നാണ്?
A) സംസ്കൃതം B) കന്നട C) തമിഴ് D) തെലുങ്ക്
58. ശരിയായ രൂപമേത്? 
A) ജേഷ്ടൻ B) ജേഷ്ഠൻ C) ജ്യേഷ്ഠൻ D) ജ്യേഷ്ടൻ
59. ‘നീലക്കുറിഞ്ഞി’ സമാസമേത്? 
A) കർമധാരയൻ B) ദ്വന്ദ്വസമാസം C) ബഹുവൃഹി D) ദിഗു
60. ശരിയായ വാക്യം എഴുതുക
A) അതിനെക്കാൾ കവിഞ്ഞ ഒരു മെച്ചമൊന്നും ഇതിനില്ല B) അതിനെക്കാൾ കവിഞ്ഞ ഒരു മെച്ചം ഇതിനില്ല C) അതിനെക്കാൾ കവിഞ്ഞ ഒരു മെച്ചങ്ങൾ ഇതിനില്ല D) ശരിയില്ല
61. ഒരു സംഖ്യയുടെ 35% 140 ആയാൽ സംഖ്യ ഏതാണ്? 
A) 400 B) 420 C) 350 D) 1400
62. വിട്ടുപോയത് പൂരിപ്പിക്കുക EHIL, -------, GJKN, HKLO
A) FIJN B) FJMN C) FIJM D) FIJK
63. ഒരാൾ 6 കി.മീ. കിഴക്കോട്ട് സഞ്ചരിച്ച് വലത്തോട്ട് തിരിഞ്ഞ് 4 കി.മീ. സഞ്ചരിച്ച് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 9 കി.മീ. സഞ്ചരിച്ചാൽ തുടക്കത്തിൽനിന്ന് അയാൾ എത്ര കി.മീ. അകലെയാണ്? 
A) 9 B) 6 C) 4 D) 5
64. 2, 5, 10, 17, 26 അടുത്ത സംഖ്യ ഏത്? 
A) 35 B) 36 C) 37 D) 40
65. BANK എന്ന പദം DCPM എന്ന കോഡ് ഉപയോഗിച്ചെഴുതിയാൽ BOOK എന്ന പദം എങ്ങനെ എഴുതാം? 
A) DQQM B) DPPM C) DQMQ D) NQNK
66. ഒരാൾ 35% നികുതിയടക്കം ഒരു സാധാനം 326 രൂപക്ക് വാങ്ങി. എങ്കിൽ അയാൾ കൊടുത്ത നികുതി എത്ര? 
A) 84.50 B) 80.40 C) 82.40 D) 88.50
67. ഒരാൾ ബാങ്കിൽ 75,000 രൂപ നിക്ഷേപിച്ചിരിക്കുന്നു. അതിൽ 1/3 ഭാഗം ഭാര്യക്കും ബാക്കിയുള്ളതിൻെറ 60% മകനും 40% മകൾക്കും ആണെങ്കിൽ മകൾക്ക് എത്രരൂപ കിട്ടും? 
A) 20,000 B) 25,000 C) 30,000 D) 15,000
68. രവിയുടെ ഒാഫിസ് വീട്ടിൽനിന്ന് 2 കി.മീ. അകലെയാണ്. അദ്ദേഹം ആദ്യത്തെ 1 കി.മീ. ദൂരം 40 കി.മീ. വേഗതയിലും പിന്നത്തെ 1 കി.മീ. ദൂരം 60 കി.മീ. വേഗതയിലും സഞ്ചരിച്ചാൽ അയാളുടെ ശരാശരി വേഗത? 
A) 50 കി.മീ. B) 55 കി.മീ. C) 24 കി.മീ.  D) 48 കി.മീ. 
69. റൂട്ട് 196=14 ആയാൽ റൂട്ട് 0.0196 ​െൻറ വില എത്രയാണ്?
A) 1.4 B) 0.14 C) 0.014 D) .44
70. 2 സംഖ്യകളിൽ ഒന്ന് മറ്റേതിനെക്കാൾ 25% കുറവും സംഖ്യകളുടെ ശരാശരി 70 ഉം ആണെങ്കിൽ അവയിൽ വലിയസംഖ്യ ഏതാണ്? 
A) 60 B) 140 C) 40 D) 80
71. 400 cm2 വിസ്തീർണമുള്ള ഒരു ദീർഘചതുരത്തിൻെറ അതേ വിസ്തീർണമുള്ള ഒരു സമചതുരത്തി​െൻറ ഒരുവശത്തിൻെറ നീളം എത്രയാണ്? 
A) 20 B) 30 C) 25 D)16
72. 12:1/2 --^6x1/3 = എത്രയാണ്?
A) 4 B) 6 C) 22 D) 0
73. 3 സംഖ്യകളുടെ ശരാശരി 12 ഉം ആദ്യത്തെ 2 സംഖ്യകളുടെ ശരാശരി 10 ഉം അവസാന 2 സംഖ്യകളുടെ ശരാശരി 14 ഉം ആയാൽ അവയിൽ ഏറ്റവും ചെറിയ സംഖ്യ ഏത്? 
A) 4 B) 7 C) 8 D) 5
74. A ഒരു ജോലി 15 ദിവസംകൊണ്ടും B അതേ ജോലി 10 ദിവസം കൊണ്ടും തീർത്താൽ 2 പേരും കൂടി ആ ജോലി എത്ര ദിവസംകൊണ്ട് ചെയ്തുതീർക്കും? 
A) 6 B) 10 C) 12 D) 5
75. മകൻെറ വയസ്സിൻെറ 3 ഇരട്ടിയാണ് ഇന്ന് അച്ഛൻെറ വയസ്സ്. 5 കൊല്ലം മുമ്പ് മക​െൻറ വയസ്സിൻെറ 4 ഇരട്ടിയായിരുന്നു അച്ഛ​െൻറ വയസ്സ്. എങ്കിൽ മകൻെറ ഇന്നത്തെ വയസ്സ് എത്രയാണ്? 
A) 15 B) 20 C) 10 D)18
76. 5 മിഠായി 1 രൂപക്ക് വാങ്ങി 4 എണ്ണം 1 രൂപക്ക് വിറ്റാൽ ലാഭശതമാനം എത്രയാണ്? 
A) 25 B) 20 C) 15 D) 50
77. 5 പേർ വട്ടമേശക്ക് ചുറ്റും ഇരിക്കുകയാണ്. ഹരിയുടെ വലത് വശത്ത് രണ്ടാമതായി സന്തോഷും സന്തോഷിൻെറ ഇടതുവശത്ത് മൂന്നാമതായി മണിയും മണിയുടെ വലതുവശത്ത് രണ്ടാമതായി രവിയും രവിയുടെ വലതുവശത്ത് രണ്ടാമതായി രഘുവും ഇരിക്കുന്നു. എങ്കിൽ ഹരിയുടെയും സന്തോഷിൻെറയും ഇടക്ക് ഇരിക്കുന്നതാരാണ്? 
A) രഘു B) മണി C) രവി D) ഹരി
78. എങ്കിൽ x ​െൻറ വിലയെത്രയാണ്?
A) 2 1/4 B) 1/4 C) 1/2 D) 11/4
79. രാമു 1 മണിക്കൂർ പഠിച്ച് കഴിഞ്ഞാൽ 15 മിനിറ്റ് കളിക്കും. എന്നാൽ, 4 മണിക്കൂർ കൊണ്ട് എത്രസമയം രാമു പഠിക്കാൻ ചെലവഴിക്കും. 
A) 3.15 മണിക്കൂർ B) 3.45 മണിക്കൂർ C) 3 മണിക്കൂർ D) 3.30 മണിക്കൂർ
80. 10,000 രൂപക്ക് 10% കൂട്ടുപലിശ കണക്കാക്കിയാൽ 2 വർഷത്തിന് ശേഷം ആകെ എത്രരൂപ നിക്ഷേപകന് ലഭിക്കും?
81. Correctly spelt word is
A) nursary B) nursery C) nursory D) nersery
82. Synonym of bright is
A) clever B) brave C) clear D) glamour
83. If I were a bird, I ___ fly
A) would B) will C) should D) could
84. She would not (a)/say us (b)/how old (c)/she was (d) 
Which part of the sentence is incorrect?
A) a B) b C) c D) d
85. I am afraid the soup is __ cold
A) fairly B) more C) most D) rather
86. Copper is __ useful metal
A) very B) the C) a D) an
87. He asked me ___?
A) Where my book is B) where was my book C) where is my book D) where my book was
88. Meaning of ‘restive’ is ___
A) uneasy B) tranquil C) dynamic D) controlled
89. Opposite of ‘Abundance’ is __
A) scarcity B) slackness C) famine D) controlled
90. Study well, lest__
A) you will fail B) you must fail C) you should fail D) you can fail
91. I was given a book is the passive voice of 
A) Someone is giving me a book B) someone has given me a book C) someone gives me a book D) 
someone gave me a book
92. The riot was put__ by the police
A) down B) off C) up D) forth
93. The child__ very much since I last saw her
A) has grown B) is growing C) grows D) grew
94. Will you do it, ___
A) Will you? B) isn't it? C) can you? D) Won't you?
95. He always___ his work on time
A) has complete B) complete C) completes D) will complete
96. The elephant unlike tigers and lions ___ not eat flesh
A) does B) do C) was D) did
97. The patient was breathing ___ difficulty.
A) of B) with C) against D) on
98. How long __ the journey take?
A) is B) is going to C) will D) ago
99. The best candidate should be appointed __ the post
A) from B) to C) of  D) on
100. He__ in Trivandrum since 1980
A) was living B) lived C) is living D) has been living


തയാറാക്കിയത്: വിജീഷ് പി.പി
(Mob: 9745245076, vijeeshpp1@gmail.com)

Tags:    
News Summary - ldc exam question bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.