തിരുവനന്തപുരം: കേരളോത്സവ വിജയികൾക്ക് പി.എസ്.സി പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് നൽകാനാകില്ലെന്ന് മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു. ടൈസൺ മാസ്റ്ററുടെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി. മുനിസിപ്പാലിറ്റികളിലെയും കോർപറേഷനുകളിലെയും ശുചീകരണ െതാഴിലാളികളുടെ പെൻഷൻ പരിഷ്കരണത്തിന് ഉടൻ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ അറിയിച്ചു.
നിർദേശം മന്ത്രിസഭയിൽ സമർപ്പിച്ചിട്ടുണ്ട്. ഇവരുടെ ശമ്പളപരിഷ്കരണത്തിലെ അപാകത പരിശോധിക്കും. താൽക്കാലികക്കാരുടെ ദിവസവേതനം 300-350ൽനിന്ന് 600 രൂപയാക്കിയിട്ടുണ്ടെന്നും ഇ.കെ. വിജയെൻറ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠന പിന്തുണ ഉറപ്പാക്കാനും അവരെ സഹായിക്കാനും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. ഒന്നു മുതൽ 12ാം ക്ലാസ് വരെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികൾക്ക് പഠനത്തിന് പിന്തുണ നൽകുന്നതിന് രണ്ട് പദ്ധതികൾ നടപ്പാക്കുന്നു.
പ്രൈമറി തലത്തിൽ അധ്യാപക വിദ്യാർഥി അനുപാതം 1:5 ആണ്. 865 റിസോഴ്സ് അധ്യാപകരുടെ തസ്തികയാണ് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് അംഗീകരിച്ചത്. നിലവിൽ 707 അധ്യാപകർ മാത്രമാണുള്ളത്. ബാക്കി 168 അധ്യാപകരെ നിയമിക്കാൻ നടപടി സ്വീകരിച്ചു വരുന്നു. സംസ്ഥാന സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി 408 അധ്യാപകരെ കൂടി നിയമിച്ചിട്ടുണ്ടെന്നും കെ. ദാസെൻറ സബ്മിഷന് മന്ത്രി മറുപടി നൽകി. ഏകാധ്യാപക വിദ്യാലയങ്ങളെക്കുറിച്ച് പഠിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചതായും ഇവയുടെ റിപ്പോർട്ടുകൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ സമാഹരിച്ചു നൽകിയശേഷം സർക്കാർ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി പ്രഫ. രവീന്ദ്രനാഥ് അറിയിച്ചു.
11 ജില്ലകളിലായി 285 സ്കൂളുകളാണുള്ളത്. ഇവരുടെ ഹോണറേറിയം 17,325 രൂപയാക്കി വർധിപ്പിച്ചിട്ടുണ്ട്. പി.എസ്.സി വഴിയാണ് സ്ഥിര അധ്യാപകരെ നിയമിക്കുക. നിലവിലെ ചിലർക്ക് യോഗ്യതയില്ലാത്ത വിഷയവുമുണ്ട്. സ്ഥിരപ്പെടുത്തിയാൽ ഇവർ മറ്റ് തസ്തികയിലേക്ക് മാറേണ്ടിവരും. കുട്ടികൾ ഇല്ലാതാകുന്ന സ്കൂളുകളിലെ അധ്യാപകരെയും ഇങ്ങനെ മാറ്റേണ്ടിവരും. ഇൗ സാഹചര്യത്തിലാണ് ഇതേക്കുറിച്ച് പഠിക്കാൻ സമിതിയെ െവച്ചതെന്നും റോഷി അഗസ്റ്റ്യെൻറ സബ്മിഷന് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.