തിരുവനന്തപുരം: നിയമനം പി.എസ്.സിക്ക് വിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുക്ക ാത്ത സർക്കാർ നിയന്ത്രിത സ്ഥാപനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ഉദ്യോഗസ്ഥ ഭരണപര ിഷ്കാര വകുപ്പ്. സർക്കാറിന് കീഴിലെ വിവിധ കമ്പനി/ബോർഡ്/കോർപറേഷനുകളാണ് പി. എസ്.സിക്ക് നിയമനം വിട്ടിട്ടും മെല്ലെപ്പോക്ക് നടത്തി സ്വന്തമായി നിയമനം നടത്തുന്ന ത്. സർക്കാർ നാല് ഉത്തരവുകൾ നൽകുകയും നിയമസഭയുടെ രണ്ട് സമിതികൾ നിർദേശം നൽകുക യും ചെയ്തിട്ടും ആരും വകെവച്ചില്ല. ഒടുവിൽ ചീഫ് സെക്രട്ടറിതന്നെ ഇടപെട്ടിരുന്നു.
ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് സെക്രട്ടറിമാർ നടപടിയെടുക്കണമെന്ന് നിർദേശിച്ചാണ് ആഗസ്റ്റ് 20ലെ പുതിയ ഉത്തരവ്. നടപടി ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിനെ അറിയിക്കണം. ഇൗ സ്ഥാപനങ്ങളിൽ പി.എസ്.സി നിയമനം നടത്താൻ വിശേഷാൽ ചട്ടങ്ങൾ അടിയന്തരമായി രൂപവത്കരിക്കാനും ഒഴിവുകൾ യഥാസമയം കമീഷനെ അറിയിക്കാനും ഭരണ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. സർക്കാർ വകുപ്പുകളിൽ ഏതെങ്കിലും തസ്തികകളിൽ വിശേഷാൽ ചട്ടം രൂപവത്കരിക്കേണ്ടതുണ്ടെങ്കിൽ അടിയന്തരമായി പൂർത്തിയാക്കണമെന്നും ഉത്തരവിലുണ്ട്.
2014ലും 2017ലുമായി നാല് തവണ നടപടിക്ക് ഭരണപരിഷ്കാര വകുപ്പ് നിർദേശം നൽകിയിരുന്നു. നിയമനത്തിന് സ്പെഷൽ റൂൾസ് രൂപവത്കരണം നടന്നില്ല. ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നുമില്ല. സെക്രട്ടറിമാർ ഇതിൽ നടപടിക്ക് 2017ൽ നിർദേശം നൽകിയെങ്കിലും ഒന്നും സംഭവിച്ചില്ല. നിയമസഭയുടെ ഹരജികൾ സംബന്ധിച്ച സമിതി ശിപാർശ അടിസ്ഥാനത്തിൽ വീണ്ടും സർക്കാർ നിർദേശമുണ്ടായി.
എന്നാൽ, വിശേഷാൽ ചട്ടങ്ങൾ ഉണ്ടാക്കാതെ പി.എസ്.സി നിയമനം നടത്താൻ കഴിയാത്ത സ്ഥിതിയാണെന്ന് നിയമസഭയുടെ യുവജനകാര്യവും യുവജന ക്ഷേമവും സംബന്ധിച്ച സമിതിയുടെ പഠനത്തിലും കണ്ടു. സമയബന്ധിതമായി നടപടികൾ പൂർത്തീകരിക്കാനും ഒഴിവുകൾ യഥാസമയം പി.എസ്.സിെയ അറിയിക്കാനും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും സമിതി ശിപാർശ നൽകിയിരുന്നു. അതിന് ശേഷമാണ് പുതിയ ഉത്തരവ്.
പി.എസ്.സി വഴി പരമാവധി നിയമനം സർക്കാർ ലക്ഷ്യമാണെന്നും നിരവധി തവണ നിർദേശം നൽകിയിട്ടും നടപടിയുണ്ടാകാത്തത് ഗൗരവമായി കാണുമെന്നും പുതിയ ഉത്തരവിലുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.