തിരുവനന്തപുരം: പി.എസ്.സി നടത്തുന്ന വകുപ്പുതല പരീക്ഷ ഫീസ് വർധന പ്രാബല്യത്തിൽ. വിവിധ ഫീസ് നിരക്ക് നൂറുശതമാനം വർധിപ്പിക്കണമെന്ന പി.എസ്.സി സെക്രട്ടറിയുടെ ശിപാർശയിൽ സർക്കാർ ഉത്തരവിറക്കി. പരീക്ഷ ഫീസ്, ഒ.എം.ആര് ഷീറ്റിെൻറ കോപ്പിയുടെ ഫീസ്, സര്‍ട്ടിഫിക്കറ്റ് ഫീസ് എന്നിവയടക്കമാണ് ഇരട്ടിയാക്കിയത്.
വകുപ്പുതല പരീക്ഷക്കുള്ള അപേക്ഷ ഫീസ് ഓരോ പേപ്പറിനും 75 എന്നത് 150 രൂപയാണ്. പരീക്ഷ സര്‍ട്ടിഫിക്കറ്റിന് 100 രൂപ എന്നത് 200 ആയി ഉയര്‍ത്തി. ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റിന് 500നു പകരം ഇനി 1000 രൂപ നൽകണം. ഒ.എം.ആര്. ഉത്തര പേപ്പര്‍ പകര്‍പ്പ് ലഭിക്കുന്നതിന് 300 എന്നത് 600 രൂപയായും ഒ.എം.ആര്. ഉത്തര പേപ്പര്‍ പുനഃപരിശോധനക്ക് 75 എന്നത് 150 രൂപയായും ഉയര്‍ത്തി. സര്‍ട്ടിഫിക്കറ്റ് സെര്‍ച്ച് ഫീസ് ഓരോവര്‍ഷവും 150 എന്നത് 300 രൂപയാക്കി. അഫിഡവിറ്റ് ഫീസ് 150ല്‍നിന്ന് 300 രൂപയാക്കിയും വർധിപ്പിച്ചു. ഇൗവർഷം ജനുവരിയിലാണ് വകുപ്പുതല പരീക്ഷ ഫീസ് വർധിപ്പിക്കാൻ പി.എസ്.സി യോഗം ശിപാർശ ചെയ്തത്. അപേക്ഷകർ 1500നു താഴെയാണെങ്കിൽ ഒാൺലൈൻ പരീക്ഷ നടത്താനും കമീഷൻ തീരുമാനിച്ചിരുന്നു. പി.എസ്.സി സെക്രട്ടറി ഏപ്രിൽ 26ന് അയച്ച കത്തിെൻറ അടിസ്ഥാനത്തിൽ പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫീസ് വർധിപ്പിച്ച് ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.