തിരുവനന്തപുരം: പി.എസ്.സി ഓൺലൈൻ പരീക്ഷ വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എൻജി നീയറിങ് കോളജ് വിദ്യാർഥികൾക്ക് മാർച്ച് ഒമ്പതിന് നടത്തുന്ന അഭിരുചി പരീക്ഷയിൽ 29,6 33പേർ പങ്കെടുക്കുമെന്ന് പി.എസ്.സി ചെയർമാൻ എം.കെ. സക്കീർ വാർത്തസമ്മേളനത്തിൽ അറിയിച ്ചു. 23 സർക്കാർ-അർധസർക്കാർ എൻജിനീയറിങ് കോളജുകളിലെ 29 പരീക്ഷാകേന്ദ്രങ്ങളും പി.എസ ്.സിയുടെ നാല് ഓൺലൈൻകേന്ദ്രവും ഉൾപ്പെടെ 33 കേന്ദ്രങ്ങളിലായാണ് പരീക്ഷാസൗകര്യം ഒരുക്കിയിരിക്കുന്നത്.
8404 പേർക്ക് മാത്രമാകും ഓൺലൈൻ പരീക്ഷ എഴുതാൻ അവസരമുണ്ടാകുക. ബാക്കി 21,229 വിദ്യാർഥികൾക്ക് ഒ.എം.ആർ പരീക്ഷയാണ് ഒരുക്കുന്നത്. 8404 വിദ്യാർഥികൾക്ക് രണ്ട് ബാച്ചായിട്ടായിരിക്കും പരീക്ഷ. അഡ്മിൻഷൻ ടിക്കറ്റ് മാർച്ച് അഞ്ച് മുതൽ ഒമ്പതുവരെ ഡൗൺലോഡ് ചെയ്യാം.
എൻജിനീയറിങ് കോളജുകളിലെ മൂന്നും നാലും വർഷ വിദ്യാർഥികൾക്കാണ് അഭിരുചിപരീക്ഷ നടത്തുന്നത്. വിജയിക്കുന്നവർക്ക് പി.എസ്.സിയുടെ സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റും സാങ്കേതികസർവകലാശാലയുടെ ആക്ടിവിറ്റി പോയൻറും ലഭിക്കും. പി.എസ്.സി ഓൺലൈൻ പരീക്ഷ എൻജിനീയറിങ് കോളജുകളിൽ നടത്തുന്നതിെൻറ ഭാഗമായിട്ടാണ് അഭിരുചിപരീക്ഷ. പി.എസ്.സിയുടെയും എൻജിനീയറിങ് കോളജുകളുടെയും സജ്ജീകരണങ്ങളുടെ പ്രവർത്തനക്ഷമത വിലയിരുത്തുകയാണ് ലക്ഷ്യം. ഓൺലൈൻ വ്യാപനം കുറ്റമറ്റരീതിയിൽ വരുന്നതോടെ പരീക്ഷാനടത്തിപ്പ്, മൂല്യനിർണയം, ഫലപ്രഖ്യാപനം എന്നിവ അതിവേഗം പൂർത്തിയാക്കാം.
പൊലീസ്, എക്സൈസ് തുടങ്ങി യൂനിഫോം സേനകളിലേക്കുള്ള കായികക്ഷമതാപരീക്ഷ പുറംഏജൻസികളെ ഏൽപിക്കില്ല. 2016 േമയ് 25 മുതൽ 2019 ഫെബ്രുവരി 28 വരെ 94,516 പേർക്ക് നിയമനശിപാർശ നൽകി. പി.എസ്.സി കടലാസ് രഹിത ഓഫിസായി മാറുകയാണ്. ഉദ്യോഗാർഥികൾക്ക് സംശയദൂരീകരണത്തിനും അപേക്ഷ അയക്കാനും എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ സഹായകേന്ദ്രം ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.