കേരള പബ്ലിക് സർവിസ് കമീഷൻ വിവിധ തസ്തികകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ 501/2017 മുതൽ 540/2017 വരെ തസ്തികകളിലേക്കാണ് നിയമനം.
വിമൺ സിവിൽ എക്സൈസ് ഒാഫിസർ (എക്സൈസ്), ഹെഡ് ഒാഫ് സെക്ഷൻ-കമ്പ്യൂട്ടർ ഹാർഡ്വേർ മെയിൻറനൻസ്, പോർട്ട് ഒാഫിസർ-കേരള പോർട്ട് ഡിപാർട്ട്മെൻറ്, മെഡിക്കൽ ഒാഫിസർ പഞ്ചകർമ, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ-ജൂനിയർ-ജ്യോഗ്രഫി-കേരള ഹയർ സെക്കൻഡറി എജുക്കേഷൻ, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ-ജൂനിയർ-മാത്തമാറ്റിക്സ്-കേരള ഹയർ സെക്കൻഡറി എജുക്കേഷൻ, ഡെൻറൽ ഹൈജീനിസ്റ്റ്-ഹെൽത് സർവിസസ്, കേരള ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ-ജൂനിയർ സോഷ്യോളജി, ടെക്നിക്കൽ അസിസ്റ്റൻറ്-ആയുർവേദ മെഡിക്കൽ എജുക്കേഷൻ, ടെക്നിക്കൽ സൂപ്രണ്ട്-ഡയറി-കേരള കോപറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷൻ, ടെക്നീഷ്യൻ ഗ്രേഡ് II-ബോയ്ലർ ഒാപറേറ്റർ-കേരള കോപറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷൻ, സ്റ്റാഫ് നഴ്സ് ഗ്രേഡ് II ഹെൽത് സർവിസസ്, ജൂനിയർ പബ്ലിക് ഹെൽത് നഴ്സ് ഗ്രേഡ് II ഹെൽത് സർവിസസ്, ഫാർമസിസ്റ്റ് ഗ്രേഡ് II ഹെൽത് സർവിസസ്, പാർട് ടൈം ഹൈസ്കൂൾ അസിസ്റ്റൻറ്-എജുക്കേഷൻ, പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ-അറബിക്-എൽ.പി.എസ്-എജുക്കേഷൻ, ഡ്രൈവർ ഗ്രേഡ് II-ഡ്രൈവർ കം ഒാഫിസ് അറ്റൻഡൻറ്, ട്രാക്ടർ ഡ്രൈവർ-അഗ്രിക്കൾച്ചർ, ഷോഫർ ഗ്രേഡ് II-ടൂറിസം, അസിസ്റ്റൻറ് ഇൻഫർമേഷൻ ഒാഫിസർ-ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, അസിസ്റ്റൻറ് ഇൻഷുറൻസ് മെഡിക്കൽ ഒാഫിസർ-ഇൻഷുറൻസ് മെഡിക്കൽ സർവിസസ്, എംേപ്ലായ്മെൻറ് ഒാഫിസർ, ഒഫ്താൽമിക് അസിസ്റ്റൻറ് ഗ്രേഡ് II-മെഡിക്കൽ എജുക്കേഷൻ ഡിപാർട്മെൻറ്, സിസ്റ്റം അനലിസ്റ്റ്-കേരള സ്റ്റേറ്റ് കയർ കോർപറേഷൻ ലിമിറ്റഡ്, കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് ഗ്രേഡ് II, അറ്റൻഡർ ഗ്രേഡ് II-ഹോമിയോപതി എന്നീ തസ്തികകളിലാണ് ഒഴിവുകൾ.
www.keralapsc.gov.inലെ വൺ ടൈം രജിസ്ട്രേഷൻ ലിങ്കിലൂടെ അപേക്ഷിക്കാം. വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയിരിക്കണം. 2018 ജനുവരി മൂന്നിന് രാത്രി രണ്ട് വരെ അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ Notifications ലിങ്കിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.