തിരുവനന്തപുരം: 68 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. വാട്ടർ അതോറിറ്റിയിൽ ഡെപ്യൂട്ടി അക്കൗണ്ട്സ് മാനേജർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എൻജിനീയറിങ് കോളജുകൾ) അസി. പ്രഫസർ ഇൻ സാനിറ്ററി കെമിസ്ട്രി, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഫാം സൂപ്രണ്ടൻറ്, പട്ടികജാതി വികസന വകുപ്പിൽ പട്ടികജാതി വികസന ഓഫിസർ േഗ്രഡ്- 2, ഫിലിം ഡെവല്മെൻറ് കോർപറേഷനിൽ കമ്പനി സെക്രട്ടറി കം ഫിനാൻസ് മാനേജർ, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇൻസ്ട്രുമെൻറ് മെക്കാനിക് കെമിക്കൽ പ്ലാൻറ്), സാമൂഹികനീതി വകുപ്പിൽ നഴ്സറി ടീച്ചർ, ഡയറി ഡെവലപ്മെൻറ് വകുപ്പിൽ ലാബ് ടെക്നീഷ്യൻ, മെഡിക്കൽ വിദ്യാഭ്യാസ സർവിസസിൽ ലാബ് ടെക്നീഷ്യൻ േഗ്രഡ് -2, കാത്ത് ലാബ് ടെക്നീഷ്യൻ, മിൽമയിൽ ടെക്നിക്കൽ സൂപ്രണ്ടൻറ് (എൻജിനീയറിങ്)-ജനറൽ കാറ്റഗറി ആൻഡ് സൊസൈറ്റി കാറ്റഗറി, വാട്ടർ അതോറിറ്റിയിൽ എൽ.ഡി ക്ലർക്ക് (തസ്തികമാറ്റം), കെ.എസ്.ആർ.ടി.സിയിൽ ലീഗൽ അസിസ്റ്റൻറ് (തസ്തികമാറ്റം), ഗവ. സെക്രേട്ടറിയറ്റ്, കേരള പി.എസ്.സി എന്നിവയിൽ സെക്യൂരിറ്റി ഗാർഡ്, ഫിലിം െഡവലപ്മെൻറ് കോർപറേഷനിൽ ഗാർഡ്, വിദ്യാഭ്യാസ വകുപ്പിൽ േഡ്രായിങ് ടീച്ചർ (ജില്ലതലം), ആയുർവേദ കോളജിൽ ആയുർവേദ തെറപ്പിസ്റ്റ് (തിരുവനന്തപുരം), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലാബ് അസിസ്റ്റൻറ് തുടങ്ങിയ തസ്തികകളിലാണ് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്.
കെ.ടി.ഡി.സിയിൽ ബോട്ട് ലാസ്കർ -എൻ.സി.എ - എൽ.സി./എ.ഐ (507/2016), കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് നാലാം എൻ.സി.എ-ഒ.ബി.സി (408/2016), എൻ.സി.എ എസ്.ടി(മലപ്പുറം) 407/2016, വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റൻറ് (അറബിക്) ഒന്നാം എൻ.സി.എ -ഈഴവ (511/2016), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി ടീച്ചർ (ജൂനിയർ) സംസ്കൃതം നാലാം എൻ.സി.എ എൽ.സി (171/2017), സോഷ്യോളജി (ഒന്നാം എൻ.സി.എ- ഒ.എക്സ് (102/2016) എന്നീ തസ്തികകൾക്ക് ഇൻറർവ്യൂ നടത്താനും തീരുമാനിച്ചു.
ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസി.- നാച്ചുറൽ സയൻസ് (തമിഴ് മീഡിയം) 12/2014, ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ മെഡിക്കൽ ഓഫിസർ (വിഷ) -432/2016. വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഫാഷൻ ടെക്നോളജി) -535/2012, ഡിജിറ്റൽ ഫോട്ടോഗ്രഫി (533/2012) എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
ആരോഗ്യ വകുപ്പിൽ ഡെൻറൽ മെക്കാനിക് േഗ്രഡ്- 2 (333/2016), വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നിക്കൽ അസിസ്റ്റൻറ് (ഫിസിയോതെറപ്പി) 152/2014, നിയമസഭ സെക്രേട്ടറിയറ്റിൽ കാറ്റലോഗ് അസി. 332/2016, എന്നീ തസ്തികയുടെ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കും.
ഫാമിങ് കോർപറേഷനിൽ മെക്കാനിക് േഗ്രഡ്-2 (452/2016), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റൻറ് -(പട്ടികജാതി/ പട്ടിക വർഗം പട്ടിക വർഗം മാത്രം) - 363/2016 എന്നീ തസ്തികയുടെ സാധ്യത പട്ടിക പ്രസിദ്ധീകരിക്കും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സീനിയർ െലക്ചറർ ഇൻ ഓർത്തോപ്പീഡിക്സ് (196/2017)- എൻ.സി.എ എസ്.സി, ഡെർമറ്റോളജി ആൻഡ് വെനീറോളജി (196/2017), പീഡിയാട്രിക്സ് എൻ.സി.എ വിശ്വകർമ 198/2017, ടി.ബി ആൻഡ് റെസ്പിറേറ്ററി മെഡിസിൻ (എൻ.സി.എ- ഈഴവ) -290/2017, ഒബ്സ്ട്രക്ട്രിക്സ് ആൻഡ് ഗൈനക്കോളജി എൻ.സി.എ- എസ്.ഐ.യു.സി നാടാർ (289/2017), പ്ലാനിങ് ബോർഡിൽ ചീഫ് (ഡീസെൻട്രലൈസ്ഡ് പ്ലാനിങ്) 330/2016, ചീഫ് (പ്ലാൻ കോഒാഡിനേഷൻ ഡിവിഷൻ) -416/2016, ചീഫ് (അഗ്രികൾച്ചർ)-189/2017, ചീഫ് (സോഷ്യൽ സർവിസ്) - 190/2017എന്നീ തസ്തികകൾക്ക് ഓൺലൈൻ പരീക്ഷ നടത്തും.
മറ്റു തീരുമാനങ്ങൾ
1. ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ജ്യോഗ്രഫി -രണ്ടാം എൻ.സി.എ (ധീവര) -170/2017- രണ്ട് എൻ.സി.എ വിജ്ഞാപനങ്ങൾക്കുശേഷവും യോഗ്യരായ ഉദ്യോഗാർഥികളെ ലഭിക്കാത്ത സാഹചര്യത്തിൽ മാതൃ റാങ്ക് പട്ടികയിൽ ലഭ്യമായ അടുത്ത സംവരണ വിഭാഗത്തിലെ ഉദ്യോഗാർഥിയെ ചട്ടപ്രകാരം നിയമന ശിപാർശ ചെയ്യും.
2. വിരമിക്കാൻ ഒരുവർഷം മാത്രം അവശേഷിക്കുന്ന വിമുക്തഭടൻ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് യു.പി.എസ്.സി മാതൃകയിൽ സർട്ടിഫിക്കറ്റ് നിഷ്കർഷിക്കുകയും ടി സർട്ടിഫിക്കറ്റിെൻറ മാതൃക വെബ്സൈറ്റിൽ ലഭ്യമാക്കുകയും ചെയ്യും.
3. സർക്കാർ ഉത്തരവ് 1/2013/സാമൂഹിക നീതി വകുപ്പ് പ്രകാരം, കെ.എസ്.ആർ.ടി.സിയിൽ ലീഗൽ അസിസ്റ്റൻറ് തസ്തികക്ക് ലോക്കോ മോട്ടോർ ഡിസെബിലിറ്റി/സെറിബ്രൽ പാൾസി, ലോ വിഷൻ എന്നീ ഭിന്നശേഷി വിഭാഗക്കാരെയും പ്ലാേൻറഷൻ കോർപറേഷനിൽ ഇലക്ട്രീഷ്യൻ തസ്തികക്ക് ലോക്കോമോട്ടോർ ഡിസെബിലിറ്റി/സെറിബൽ പാൾസി, ഹിയറിങ് ഇംപെയർമെൻറ് എന്നീ ഭിന്നശേഷി വിഭാഗക്കാരെയും മൂന്ന് ശതമാനം സംവരണത്തിന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.