ഇൻറർവ്യൂ
തിരുവനന്തപുരം: കാറ്റഗറി നമ്പർ 498/2016 ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റൻ്റ് ഇൻഫർമേഷൻ ഓഫിസർ (എൻ.സി.എ. - എസ്.ടി.) തസ്തികക്ക് ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 21 നും, കാറ്റഗറി നമ്പർ 166/2013 തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റൻറ് (ഫിസിക്കൽ സയൻസ്) തമിഴ് മീഡിയം തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 27 മുതൽ മാർച്ച് ഒന്നു വരെയും, കാറ്റഗറി നമ്പർ 74/2013 യുനൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ പേഴ്സനൽ ഓഫിസർ തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് മാർച്ച് ഒന്നിനും കാറ്റഗറി നമ്പർ 573/2012 കേരള കോ ഓപറേറ്റിവ് മിൽക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ പേഴ്സനൽ ഓഫിസർ (ജനറൽ കാറ്റഗറി) തസ്തികക്ക് മാർച്ച് എട്ടിനും തിരുവനന്തപുരം പി.എസ്.സി ആസ്ഥാന ഓഫിസിൽ ഇൻറർവ്യൂ നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഒ.ടി.ആർ. െപ്രാഫൈൽ സന്ദർശിക്കുക.
ഒ.എം.ആർ പരീക്ഷ
കാറ്റഗറി നമ്പർ 420/2016 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻറ് പ്രഫസർ -ഇൻ മെഡിക്കൽ ഗാസ്േട്രാ എൻററോളജി തസ്തികക്ക് ഫെബ്രുവരി 23ന് രാവിലെ 7.30 മുതൽ 9.15 വരെയും, കാറ്റഗറി നമ്പർ 415/2017 ഗവ. സെക്രട്ടേറിയറ്റ്/ കേരള പബ്ലിക് സർവിസ് കമീഷൻ എന്നിവിടങ്ങളിൽ സെക്യൂരിറ്റി ഗാർഡ് തസ്തികക്ക് മാർച്ച് രണ്ടിന് രാവിലെ 7.30 മുതൽ 9.15 വരെയും നടക്കുന്ന ഒ.എം.ആർ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ ഒ.ടി.ആർ െപ്രാഫൈലിൽ.
പ്രാക്ടിക്കൽ ടെസ്റ്റ്
കാറ്റഗറി നമ്പർ 563/2014 ജലഗതാഗത വകുപ്പിൽ പെയിൻറർ തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 20 മുതൽ 23 വരെ കോട്ടയം പള്ളിക്കത്തോട് പി.ടി.സി.എം. ഗവ.ഐ.ടി.ഐയിൽ നടക്കുന്ന പ്രാക്ടിക്കൽ ടെസ്റ്റിെൻറ അഡ്മിഷൻ ടിക്കറ്റ് ഒ.ടി.ആർ. െപ്രാഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഒറ്റത്തവണ വെരിഫിക്കേഷൻ
കാറ്റഗറി നമ്പർ 350/2012 കേരള വാട്ടർ അതോറിറ്റിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ് േഗ്രഡ്- രണ്ട് തസ്തികക്ക് ഫെബ്രുവരി 27നും കാറ്റഗറി നമ്പർ 363/2017 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ പെർഫ്യൂഷനിസ്റ്റ് തസ്തികക്ക് ഫെബ്രുവരി 20, 21 തീയതികളിലും, കാറ്റഗറി നമ്പർ 546/2014 സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എൻജിനീയറിങ് കോളജുകൾ) അസിസ്റ്റൻറ് പ്രഫസർ -ഇൻ മെക്കാനിക്കൽ എൻജിനീയറിങ് തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട പി.സി.എൻ ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാർഥികൾക്ക് ഫെബ്രുവരി 28നും കാറ്റഗറി നമ്പർ 4/2015 ലീഗൽ മെേട്രാളജി വകുപ്പിൽ ഇൻസ്പെക്ടർ തസ്തികകക്ക് മാർച്ച് അഞ്ച്, ആറ്, ഏഴ് തീയതികളിലും തിരുവനന്തപുരം പി.എസ്.സി ആസ്ഥാന ഓഫിസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് ഒ.ടി.ആർ െപ്രാഫൈലിൽ.
യോഗ്യത പരിഷ്കരിച്ചു
30.10.2017ലെ അസാധാരണ ഗസറ്റിൽ കാറ്റഗറി നമ്പർ 401/2017 ആയി പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലെ ഏഴാം ഖണ്ഡികയിലെ യോഗ്യതയിൽ ഏതെങ്കിലും ഗവ. അംഗീകൃത സ്ഥാപനത്തിൽനിന്ന് നേടിയ ഡിപ്ലോമ/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ടാലി അല്ലെങ്കിൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ അംഗീകരിച്ച തത്തുല്യ യോഗ്യത കൂട്ടിച്ചേർത്ത് യോഗ്യത ഭേദഗതി ചെയ്തിട്ടുണ്ട്. പ്രസ്തുത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് മാർച്ച് ഒന്ന് അർധരാത്രി 12 വരെ ടി തസ്തികക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. മുമ്പ് അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. എന്നാൽ, ടി ഉദ്യോഗാർഥികൾ പ്രസ്തുത യോഗ്യത െപ്രാഫൈലിൽ രേഖപ്പെടുത്തേണ്ടതാണ്. മറ്റു വ്യവസ്ഥകൾക്ക് മാറ്റമില്ല.
സംസ്ഥാനതല തെരഞ്ഞെടുപ്പാക്കി
കാറ്റഗറി നമ്പർ 456/2016 പ്രകാരം ജയിൽ വകുപ്പിൽ അസിസ്റ്റൻറ് പ്രിസൺ ഓഫിസർ, വനിത അസിസ്റ്റൻറ് പ്രിസൺ ഓഫിസർ (457/2016) എന്നീ തസ്തികകൾക്കായി 30.12.2016ൽ യൂനിറ്റ് അടിസ്ഥാനത്തിൽ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ജയിൽ വകുപ്പിലെ വാർഡർ എസ്റ്റാബ്ലിഷ്മെൻറിൽ ഉൾപ്പെട്ട മേൽ തസ്തികകൾ യൂനിറ്റ് അടിസ്ഥാനത്തിൽനിന്ന് സംസ്ഥാനതലത്തിലേക്ക് 28.12.2012ലെ നിയമനച്ചട്ട ഭേദഗതിപ്രകാരം മാറ്റിയതിനാൽ, ഈ രണ്ട് തസ്തികകൾക്കും ലഭിച്ച അപേക്ഷകൾ സംസ്ഥാനതലത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഈ തസ്തികകൾക്ക് സംസ്ഥാനതലത്തിൽ റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തുന്നതും റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിന്മേൽ അപ്രകാരം നിയമനശിപാർശ നടത്തുന്നതുമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.