തിരുവനന്തപുരം: മലബാറിലെ മൂന്നു ജില്ലകളിൽനിന്നുള്ള 100 ആദിവാസി യുവതീയുവാക്കൾ ഏപ്രിലോടെ പൊലീസ്, എക്സൈസ് സേനയിലെത്തും. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ വനാന്തരങ്ങളിലും വനാതിര്ത്തിയിലും കഴിയുന്ന കാട്ടുനായ്ക്ക, പണിയ, അടിയ വിഭാഗങ്ങളിൽപെട്ടവരാണ് സർക്കാറിെൻറ പ്രത്യേക നിയമനത്തിലൂടെ കാക്കിയണിയുന്നത്. ഏപ്രിൽ അഞ്ചിനു മുമ്പ് അഡ്വൈസ് മെമ്മോ നൽകുമെന്ന് പി.എസ്.സി ചെയർമാൻ അഡ്വ. എം.കെ. സക്കീർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തു തന്നെ ആദ്യമായാണ് പ്രത്യേക നിയമനത്തിലൂടെ ഇത്രയും ആദിവാസികൾ ഒന്നിച്ച് സേനയിലെത്തുന്നത്.
കഴിഞ്ഞവർഷം ഒക്ടോബർ 25ന് വിജ്ഞാപനം നടത്തി മാസങ്ങൾക്കകമാണ് നിയമന നടപടികൾ പൂർത്തിയാക്കിയത്. ബുധനാഴ്ചയാണ് 10 റാങ്ക്ലിസ്റ്റുകൾ പി.എസ്.സി പ്രസിദ്ധീകരിച്ചത്. അഡ്വൈസ് മെമ്മോ തപാലിൽ അയക്കുന്നതിനു പകരം ഉദ്യോഗാർഥികൾക്ക് നേരിട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ആദിവാസികളുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഒാൺലൈൻ അപേക്ഷക്കു പകരം നിശ്ചിത മാതൃകയിൽ അപേക്ഷിക്കാനുള്ള സൗകര്യം പി.എസ്.സി ഒരുക്കി. എഴുത്തുപരീക്ഷയില്ലാതെ അപേക്ഷിച്ചവരെയെല്ലാം കൂടിക്കാഴ്ചക്ക് വിളിച്ചു. വനം വകുപ്പ്, ട്രൈബൽ പ്രമോട്ടർമാർ എന്നിവരുടെ സഹായത്തോടെ അപേക്ഷകരെ തേടി പി.എസ്.സി ഉദ്യോഗസ്ഥർ വനാന്തരങ്ങളിെലത്തി. പ്രത്യേക ഇളവുള്ളതിനാൽ എട്ടാംക്ലാസ് മുതൽ പി.ജി വരെയുള്ളവർ റാങ്ക്ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ നൂറുപേരെയാണ് നിയമിക്കുക. ഒരുവർഷ കാലാവധിക്കകം സർക്കാറിന് കൂടുതൽ പേരെ റാങ്ക്ലിസ്റ്റിൽനിന്ന് നിയമിക്കാൻ കഴിയും.
വയനാട് ജില്ലയിലാണ് കൂടുതൽ പേരെ നിയമിക്കുക. സിവിൽ എക്സൈസ് ഒാഫിസർമാരായി രണ്ട് വനിതകൾ ഉൾെപ്പടെ 17പേരുടെ ഒഴിവുണ്ട്. സിവിൽ പൊലീസ് ഒാഫിസർമാരായി വയനാട്ടിൽ 40 പുരുഷന്മാരെയും 12 വനിതകളെയും നിയമിക്കും. മലപ്പുറം ജില്ലയിൽ പൊലീസിൽ നാല് വീതം പുരുഷ, വനിതകളുടെ ഒഴിവാണുള്ളത്. എക്സൈസിൽ മൂന്ന് പുരുഷന്മാരെയും നിയമിക്കും. പാലക്കാട് പൊലീസിൽ അഞ്ച് വനിതകൾ ഉൾെപ്പടെ 15പേരുടെയും എക്സൈസിൽ അഞ്ച് പുരുഷന്മാരുടെയും ഒഴിവാണുള്ളത്. മാവോവാദി ഭീഷണി ഉൾെപ്പടെ വിധ്വംസക പ്രവർത്തനങ്ങൾ തടയുക ലക്ഷ്യമിട്ടാണ് വനത്തിൽ കഴിയുന്ന ആദിവാസികളെ പൊലീസിലും എക്സൈസിലും നിയമിക്കാൻ തീരുമാനിച്ചത്. അട്ടപ്പാടി, നിലമ്പൂർ, അരീക്കോട്, കരുളായി, സുൽത്താൻബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലാണ് കൂടിക്കാഴ്ച നടത്തിയത്.
മധുവിെൻറ സഹോദരി ചന്ദ്രികയും പൊലീസ് റാങ്ക് ലിസ്റ്റിൽ
തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ മധുവിെൻറ സഹോദരി ചന്ദ്രികയുടെ സർക്കാർ േജാലിയെന്ന സ്വപ്നം പൂവണിയുമോ?. പൊലീസിലേക്ക് ആദിവാസികൾക്കായി സർക്കാർ നടത്തുന്ന പ്രത്യേക നിയമനത്തിനുള്ള റാങ്ക്ലിസ്റ്റിൽ ചന്ദ്രികയും ഇടംപിടിച്ചിട്ടുണ്ട്. നിയമനം കിട്ടണമെങ്കിൽ റാങ്ക്ലിസ്റ്റിൽ അഞ്ചിനുള്ളിൽ വരണം. റാങ്ക്ലിസ്റ്റ് വ്യാഴാഴ്ച വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
വനിത സിവിൽ പൊലീസ് ഒാഫിസർ റാങ്ക്ലിസ്റ്റിലാണ് ഇവർ ഉൾപ്പെട്ടത്. മൊത്തം 99പേരാണ് ലിസ്റ്റിൽ. അഞ്ച് ഒഴിവുകളാണ് പാലക്കാട് ജില്ലയിലുള്ളത്. 172 പേരാണ് അപേക്ഷിച്ചത്. 103പേർ കായികപരീക്ഷ പാസായി. 103പേരും ചുരുക്കപ്പട്ടികയിലും ഉൾപ്പെട്ടു.
ആദ്യ അഞ്ചിൽ ഉൾപ്പെട്ടാൽ അട്ടപ്പാടിയിൽ തന്നെ നിയമനം ലഭിക്കും. മധുവിെൻറ കൊലപാതകം നടന്ന ദിവസമാണ് ഇൻറർവ്യൂ നടന്നത്. മലപ്പുറം ജില്ലയിൽ വെള്ളിയാഴ്ചയും വയനാട്, പാലക്കാട് ജില്ലയിൽ വ്യാഴാഴ്ചയുമാണ് റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.