2018ലെ ഇന്ത്യൻ ഇക്കണോമിക് സർവിസ്, ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവിസ് പരീക്ഷ വിജ്ഞാപനമായി. ഇക്കണോമിക് സർവിസിൽ 14ഉം, സ്റ്റാറ്റിസ്റ്റിക്കൽ സർവിസിൽ 32ഉം ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ജൂൺ 26നാണ് പരീക്ഷ.
യോഗ്യത: െഎ.ഇ.എസ്: ഇക്കണോമിക്സ്/ അപ്ലൈഡ് ഇക്കണോമിക്സ്/ ബിസിനസ് ഇക്കണോമിക്സ് / ഇക്കേണാമിക്സ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം.
െഎ.എസ്.എസ്: സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/ അൈപ്ലഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം. അവസാന തീയതി: ഏപ്രിൽ 16.
അപേക്ഷിക്കേണ്ട രീതി:
upsconline.nic.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിേക്കണ്ടത്. ഒാൺലൈൻ അപേക്ഷ പുരിപ്പിച്ച്, അപേക്ഷ ഫീസ് അടച്ചാൽ പ്രക്രിയ പൂർത്തിയായി. അപേക്ഷയുടെ പ്രിൻറൗട്ട് എടുത്ത് സൂക്ഷിച്ചുവെക്കണം.
അപേക്ഷ ഫീസ്: 200 രൂപ. സ്ത്രീകൾ, എസ്.സി, എസ്.ടി, അംഗപരിമിതർ എന്നിവർക്ക് ഫീസില്ല. പണം ഒാൺലൈനായും ബാങ്ക് വഴിയും അടക്കാം.
എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
വിശദവിവരങ്ങൾക്ക് www.upsc.gov.in വെബ്സൈറ്റ് കാണുക.
കമ്പയിൻഡ് ജിയോ സയൻറിസ്റ്റ് ആൻഡ് ജിയോളജിസ്റ്റ് പരീക്ഷ ജൂൺ 29ന്
കമ്പയിൻഡ് ജിയോ സയൻറിസ്റ്റ് ആൻഡ് ജിയോളജിസ്റ്റ് 2018 പരീക്ഷക്ക് യു.പി.എസ്.സി വിജ്ഞാപനമായി.
ജിയോളജിസ്റ്റ്, ജിയോഫിസിസ്റ്റ്, കെമിസ്റ്റ്, ജൂനിയർ ൈഹഡ്രോളജിസ്റ്റ് എന്നീ തസ്തികകളിലേക്കായി 70 പേരെയാണ് തിരഞ്ഞെടുക്കുക. ജൂൺ 29നാണ് പരീക്ഷ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 16.
പ്രായപരിധി: 21 മുതൽ 32 വരെ. സംവരണവിഭാഗങ്ങൾക്ക് ഉയർന്നപ്രായപരിധിയിൽ നിയമാനുസൃതമുള്ള ഇളവുകളുണ്ടായിരിക്കും.
ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിശദാംശങ്ങൾക്ക് വെബ്സൈറ്റ് കാണുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.