തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് (ജൂനിയര്‍ ടൈംസ് സ്കെയില്‍) ഉദ്യോഗസ്ഥരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും നിശ്ചയിച്ചു. അടിസ്ഥാന ശമ്പളം 81,800 രൂപ (ഫിക്സഡ്) ആയിരിക്കും.
അനുവദനീയമായ ഡി.എ, എച്ച്.ആര്.എ എന്നിവയും 10 ശതമാനം ഗ്രേഡ് പേയും അനുവദിക്കും. ട്രെയിനിങ് കാലയളവില്‍ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ച 81,800 രൂപ കണ്‍സോളിഡേറ്റഡ് തുകയായി അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
മുന്‍ സര്‍വിസില്‍നിന്ന് കെ.എ.എസില്‍ പ്രവേശിക്കുന്നവര്‍ക്ക് പരിശീലന കാലയളവില്‍ അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ ഏതാണ് കൂടുതല്‍ അത് അനുവദിക്കും. പരിശീലനം പൂര്‍ത്തിയായി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ മുന്‍ സര്‍വിസില്‍നിന്ന് വിടുതല്‍ ചെയ്തുവരുന്ന ജീവനക്കാര്‍ പ്രസ്തുത തീയതിയില്‍ ലഭിച്ചിരുന്ന അടിസ്ഥാന ശമ്പളം ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന ശമ്പളത്തേക്കാള്‍ കൂടുതലാണെങ്കില്‍ കൂടുതലുള്ള ശമ്പളം അനുവദിക്കും.
18 മാസത്തെ പരിശീലനമാണുണ്ടാകുക. ഒരു വര്‍ഷം പ്രീ-സര്‍വിസ് പരിശീലനവും സര്‍വിസില്‍ പ്രവേശിച്ച് പ്രബേഷന്‍ പൂര്‍ത്തിയാക്കുന്നതിനുമുമ്പ് ആറുമാസത്തെ പരിശീലനവുമുണ്ടാകും.
കെ.എ.എസിന് അണ്ടർ സെക്രട്ടറി ഹയർഗ്രേഡിെൻറ ശമ്പള സ്കെയിൽ നിശ്ചയിക്കാനായിരുന്നു ശിപാർശ. എന്നാൽ, െഎ.എ.എസുകാരിൽ നിന്നടക്കം ഇതിനോട് എതിർപ്പുവന്നു. ഇൗ സാഹചര്യത്തിലാണ് തൊട്ടുതാഴെ വരുന്ന ശമ്പളം നിശ്ചയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.