ടൈംസ് ഹയർ എജ്യൂക്കേഷൻ പട്ടികയിൽ പെട്ട ലോകത്തെ ഏറ്റവും മികച്ച സർവകലാശാലകൾ ഏതെല്ലാമെന്ന് നോക്കാം. ഏഴാം തവണയും ഓക്സ്ഫഡ് യൂനിവേഴ്സിറ്റി തന്നെയാണ് പട്ടികയിൽ. ടീച്ചിങ് ഇൻഡിക്കേറ്റർ മേഖലയിൽ ഹാർവഡ് യൂനിവേഴ്സിറ്റിയാണ് മുന്നിൽ. റിസർച്ച് പില്ലറുടെ കാര്യത്തിലാണ് ഓക്സ്ഫഡ് ഒന്നാമതുള്ളത്.
104 രാജ്യങ്ങളിൽ നിന്നായി 1799 യൂനിവേഴ്സിറ്റികളുടെ ഗുണനിലവാരമാണ് വിലയിരുത്തിയത്. ടീച്ചിങ്, ഗവേഷണം, നോളജ് ട്രാൻസ്ഫർ, ഇന്റർനാഷനൽ ഔട്ട്‍ലുക് എന്നീ മേഖലകളിലായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം പരിശോധിച്ചത്. യു.എസിൽ നിന്നാണ് ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പട്ടികയിൽ ഉൾപ്പെട്ടത്. റാങ്കിങ്ങിൽ ആദ്യ 25 സ്ഥാനത്തെത്തിയ യൂനിവേഴ്സിറ്റികൾ:
1. ബ്രിട്ടനിലെ ഓക്സ്ഫഡ് യൂനിവേഴ്സിറ്റി
2. യു.എസിലെ ഹാർവഡ് യൂനിവേഴ്സിറ്റി
3. യു.കെയിലെ കാംബ്രിഡ്ജ് യൂനിവേഴ്സിറ്റി
4. യു.എസിലെ സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റി
5. മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, യു.എസ്
6. യു.എസിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
7. യു.എസിലെ പ്രിൻസ്റ്റൺ യൂനിവേഴ്സിറ്റി
8. കാലിഫോർണിയ യൂണിവേഴ്സിറ്റി,ബെർക്‍ലി
9. യേൽ സർവകലാശാല, യു.എസ്
10. യു.കെയിലെ ഇംപീരിയൽ കോളജ് ലണ്ടൻ
11.യു.എസിലെ കൊളംബിയ യൂനിവേഴ്സിറ്റി
12. ഇ.ടി.എച്ച് സുറിച്ച്, സ്വിറ്റ്സർലൻഡ്
13. ഷികാഗോ യൂനിവേഴ്സിറ്റി
14. പെനിസിൽവാനിയ യൂനിവേഴ്സിറ്റി
15. ജോൺസ് ഹോപ്കിൻസ് യൂനിവേഴ്സിറ്റി
16. സിൻഹുവ യൂനിവേഴ്സിറ്റി,ചൈന
17. ചൈനയിലെ പെകിങ് യൂനിവേഴ്സിറ്റി
18. കാനഡയിലെ ടൊറന്റോ യൂനിവേഴ്സിറ്റി
19.നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ
20. കോർണൽ യൂനിവേഴ്സിറ്റി, യു.എസ്
21. യൂനിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ആഞ്ജൽസ്,യു.എസ്
22. യു.സി.എൽ, യു.കെ
23. യൂനിവേഴ്സിറ്റി ഓഫ് മിഷിഗൺ-ആൻ ആർബർ,യു.എസ്
24. ന്യൂയോർക് യൂനിവേഴ്സിറ്റി,യു.എസ്
25. ഡ്യൂക് യൂനിവേഴ്സിറ്റി,യു.എസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.