കേന്ദ്ര പൊതുമേഖലയിൽപെടുന്ന യൂക്കോ, സെൻട്രൽ ബാങ്കുകളിൽ സ്പെഷലിസ്റ്റ് ഓഫിസറാകാം. സംക്ഷിപ്ത വിവരങ്ങൾ ചുവടെ:
യൂക്കോ ബാങ്ക്: ഒഴിവുകൾ -68 (ഇക്കണോമിസ്റ്റ് -2, ഫയർ സേഫ്റ്റി ഓഫിസർ-2 , സെക്യൂരിറ്റി ഓഫിസർ -8, റിസ്ക് ഓഫിസർ -10, ഐ.ടി ഓഫിസർ -21, ചാർട്ടേഡ് അക്കൗണ്ടന്റ് -25), സ്ഥിരംനിയമനം.
ശമ്പളനിരക്ക്: -ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ ഒന്നിൽ 48,480 -85,920 രൂപ. മീഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ രണ്ടിൽ 64,820-93,960 -രൂപ. ക്ഷാമബത്ത, വീട്ടുവാടക ബത്ത, ചികിത്സ സഹായം ഉൾപ്പെടെ ആനുകൂല്യങ്ങളും ലഭിക്കും.
യോഗ്യത മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ അടക്കമുള്ള വിവരങ്ങൾ https://ucobank.com ൽനിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷ ഫീസ് -600 രൂപ. പട്ടിക/ഭിന്നശേഷി വിഭാഗങ്ങൾക്ക് 100 രൂപ മതി. ജനുവരി 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ: സ്പെഷലിസ്റ്റ് ഓഫിസർ (ഐ.ടി). കരാർ നിയമനം മൂന്നുവർഷത്തേക്ക്. ഒഴിവുകൾ -62, (ജനറൽ 27, ഒ.ബി.സി 16, എസ്.സി 9, എസ്.ടി 4, ഇ.ഡബ്ല്യൂ.എസ് ^6) ഭിന്നശേഷികാർക്ക് രണ്ടു ഒഴിവുകളിൽ നിയമനം ലഭിക്കും. തസ്തിക തിരിച്ചുള്ള ഒഴിവുകൾ: ഡേറ്റ എൻജിനീയർ/ അനലിസ്റ്റ് -3, ഡേറ്റ സയന്റിക്സ്-2, ഡേറ്റ ആർക്കിടെക്റ്റ്, ക്ലൗഡ് ആർക്കിടെക്റ്റ്/ഡിസൈനർ/മോൾഡർ -2,എം.എൽ എൻജിനീയർ -2, ജനറൽ എ.ഐ എക്സ്പെർട്ട്സ് -2, കമ്പയിൻ മാനേജർ -1, SEO സ്പെഷലിസ്റ്റ് -1, ഗ്രാഫിക് ഡിസൈനർ ആൻഡ് വിഡിയോ എഡിറ്റർ -1 കണ്ടന്റ് റൈറ്റർ (ഡിജിറ്റൽ മാർക്കറ്റിങ്) -1, മാർടെക് സ്പെഷലിസ്റ്റ് -1, നിയോ സപ്പോർട്ട് റിക്വയർമെന്റ് (എൽ 2-6), (എൽ1) -10, പ്രൊഡക്ഷൻ സപ്പോർട്ട് /ടെക്നിക്കൽ സപ്പോർട്ട് എൻജിനീയർ -10, ഡിജിറ്റൽ പേമെന്റ് ആപ്ലിക്കേഷൻ സപ്പോർട്ട്എൻജിനീയർ -10, ഡെവലപ്പർ /ഡേറ്റ സപ്പോർട്ട്എൻജിനീയർ -10.
യോഗ്യത, മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളുമടക്കം വിശദമായ വിജ്ഞാപനം www. centralbankofindia.co.in/career ൽനിന്നും ഡൗൺലോഡ് ചെയ്യാം. ജനുവരി 12 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.