കൊല്‍ക്കത്ത: ബിരുദതലത്തിലുള്ള ഡിജിറ്റല്‍ പാഠപുസ്തകങ്ങള്‍ ഡിസംബര്‍ മുതല്‍ ലഭ്യമാകും. ഇ-യു.ജി ശാല എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതി ഡിസംബര്‍ 25ന് രാജ്യത്തിന് സമര്‍പ്പിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി അറിയിച്ചു. സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഭാഷ വിഷയങ്ങളില്‍ 29 പാഠപുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്തതായി അവര്‍ പറഞ്ഞു. പഠന വിഷയങ്ങളുടെ ദൃശ്യവിവരണവും സ്വയം നിലവാരം പരിശോധിക്കാനുള്ള സംവിധാനവും ഇ-യു.ജിശാലയില്‍ ഉള്‍പ്പെടുത്തിയതായി അവര്‍ പറഞ്ഞു. ഇ-യു.ജിശാലക്ക് ശേഷം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കായുള്ള ഇ-പി.ജിശാല(ഇ-പാഠശാല) പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. ഇ-പാഠശാല മൊബൈല്‍ ഫോണില്‍ ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.