ന്യൂഡൽഹി: ഇന്ദിര ഗാന്ധി നാഷനൽ ഒാപൺ യൂനിവേഴ്സിറ്റി (ഇഗ്നോ) എം.ഫിൽ, പിഎച്ച്.ഡി കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 23 മുതൽ സർവകലാശാലയുടെ ഒൗദ്യോഗിക വെബ്സൈറ്റിൽ (www.ignou.ac.in) ഒാൺലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ രാജ്യത്തെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ മാർച്ച് നാലിന് നടക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 16.
എം.ഫിൽ
സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമികസ്, ജ്യോഗ്രഫി, വിവർത്തന പഠനം, സോഷ്യൽ വർക്ക്, കോമേഴ്സ്, കെമിസ്ട്രി, വിദൂര പഠനം. ഇക്കണോമിക്സിൽ എം.ഫിലിന് അപേക്ഷിക്കുന്നവർ പ്രവേശന പരീക്ഷ കൂടാതെ സർവകലാശാലയുടെ വെബ്സൈറ്റിൽ പറയുന്ന മാനദണ്ഡങ്ങൾ പ്രകാരം യോഗ്യരായിരിക്കുകയും വേണം.
പിഎച്ച്.ഡി
സൈക്കോളജി, ആന്ത്രപ്പോളജി, സോഷ്യോളജി, ലൈബ്രറി സയൻസ്, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഹിസ്റ്ററി, ജെൻഡർ ആൻഡ് ഡെവലപ്മെൻറ് സ്റ്റഡീസ്, വിമൻസ് സ്റ്റഡീസ്, ജ്യോഗ്രഫി, സ്റ്റാറ്റിസ്റ്റിക്സ്, ഫുഡ് ആൻഡ് ന്യൂട്രിഷൻ സയൻസ്, എൻവയൺമെൻറൽ സ്റ്റഡീസ്, വിവർത്തന പഠനം, കോമേഴ്സ്, സോഷ്യൽ വർക്ക്, കെമിസ്ട്രി, ജിയോളജി, മാനേജ്മെൻറ്, ൈലഫ് സയൻസ്, ഹിന്ദി, വിദൂര പഠനം, നഴ്സിങ്.
ഫിസിക്സ്, ബയോകെമിസ്ട്രി എന്നീ വിഷയങ്ങളിൽ പ്രവേശന പരീക്ഷ ഉണ്ടാവില്ല. പകരം സർവകലാശാല വെബ്സൈറ്റിൽ പറയുന്ന മാനദണ്ഡങ്ങൾ പ്രകാരം യോഗ്യരായവരിൽ നിന്നായിരിക്കും പ്രവേശനം.
പ്രവേശന യോഗ്യതകളെക്കുറിച്ചും ഒാൺലൈൻ ഫോറത്തിനും സന്ദർശിക്കുക http://onlineadmission.ignou.ac.in/entrancers unit/
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.