തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് അടക്കം 37 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു. എൽ.ജി.എസിന്റെ വിജ്ഞാപനം ഡിസംബർ 15ഓടെയാണ് പ്രസിദ്ധീകരിക്കുക. ജനുവരി 17 വരെ അപേക്ഷിക്കാം. ഏഴാം ക്ലാസാണ് യോഗ്യത. ബിരുദമുള്ളവർക്ക് അപേക്ഷിക്കാനാകില്ല. ഈ വർഷം മുതൽ ഒറ്റ പരീക്ഷമാത്രമാകും ഉണ്ടാകുക.
വിജ്ഞാപനം ഈ മാസം 30ന് പ്രസിദ്ധീകരിക്കും സംസ്ഥാനതല ജനറൽ റിക്രൂട്ട്മെന്റിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ഇൻ നെഫ്രോളജി, വാട്ടർ അതോറിറ്റിയിൽ അസി. ഡേറ്റബേസ് അഡ്മിനിസ്ട്രേറ്റർ, മെഡിക്കൽ ഓഫിസർ (സിദ്ധ), ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫിസർ, ജനറൽ ഫിസിയോതെറപ്പിസ്റ്റ്, അഗ്രികൾചർ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് അടക്കം 11 തസ്തികയിലേക്കാണ് വിജ്ഞാപനം. ജില്ല തല ജനറൽ റിക്രൂട്ട്മെന്റിൽ ലാസ്റ്റ്ഗ്രേഡ് സെർവന്റ്സ്, പൊതുമരാമത്ത് വകുപ്പിൽ ലൈൻമാൻ, മൃഗസംരക്ഷണ വകുപ്പിൽ പമ്പ് ഓപറേറ്റർ/പ്ലംബർ അടക്കം നാല് തസ്തികയിൽ അപേക്ഷിക്കാം. ആരോഗ്യ വകുപ്പിൽ അസി. സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ (പട്ടികവർഗം) സ്പെഷൽ റിക്രൂട്ട്മെന്റ് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.