ന്യൂഡൽഹി: അനുദിനം വർധിച്ചു വരുന്ന കർഷക രോഷത്തിനും അതിന് ലഭിക്കുന്ന ജനപിന്തുണക്കും മുന്നിൽ മുട്ടുമടക്കിയ കേന്ദ്ര സർക്കാർ ചൊവ്വാഴ്ച കർഷകരെ ചർച്ചക്ക് ക്ഷണിച്ചു. ഉപാധികളില്ലാതെയാണ് ചർച്ചയെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമർ തിങ്കളാഴ്ച രാത്രി അറിയിച്ചു. വ്യാഴാഴ്ചയിലേക്ക് നിശ്ചയിച്ച ചർച്ച രണ്ടു ദിവസം മുന്നേയാക്കാൻ ഡൽഹിയിലെ അതിശൈത്യം, കോവിഡ് എന്നിവയാണ് സർക്കാർ കാരണമായി പറഞ്ഞത്.
ഉപാധിവെച്ചുള്ള ചർച്ചക്കില്ലെന്ന കർഷകരുടെ ഇളക്കമില്ലാത്ത നിലപാടിന് മുന്നിൽ സർക്കാറിന് വഴങ്ങേണ്ടി വന്നു. ആവശ്യങ്ങൾ പരിഗണിക്കാൻ തയാറാകുന്നില്ലെങ്കിൽ ഡൽഹിയിലേക്കുള്ള എല്ലാ അതിർത്തി റോഡുകളും ഉപരോധിക്കുമെന്ന് പ്രക്ഷോഭകർ പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം ഗുരുനാനാക് ജയന്തി ആഘോഷങ്ങൾക്കു പിന്നാലെ കൂടുതൽ കർഷകർ ഡൽഹി അതിർത്തിയിലേക്ക് എത്തുമെന്ന് കർഷകനേതാക്കൾ അറിയിച്ചിട്ടുണ്ട്. ഡൽഹിയിലേക്ക് ജയ്പുർ, റോത്തക്, േസാനിപത്, മഥുര, ഗാസിയാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള പാതകൾ ഉപരോധിക്കാനാണ് കർഷകരുടെ നീക്കം. സിംഘു, തിക്രി, ഗാസിയാബാദ് അതിർത്തികളിലാണ് കർഷകർ കൂടുതൽ തമ്പടിച്ചിരിക്കുന്നത്.
പച്ചക്കറി ഉൾപ്പെടെ അവശ്യസാധനങ്ങളുമായി എത്തിയ നൂറുകണക്കിന് ട്രക്കുകളാണ് ഡൽഹിയിലേക്കു കടക്കാനാകാതെ അതിർത്തികളിൽ കുടുങ്ങിക്കിടക്കുന്നത്. അതിനിടെ, കർഷകപ്രക്ഷോഭത്തിന് ഹരിയാനയിലെ ഖാപ് പഞ്ചായത്ത് െഎക്യകണ്ഠേന പിന്തുണ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഡൽഹിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്്. രണ്ടു ദിവസത്തിനുള്ളിൽ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഡൽഹിയിൽ സർവിസ് നടത്തില്ലെന്ന് പത്തോളം ഒാേട്ടാ-ടാക്സി യൂനിയനുകൾ വ്യക്തമാക്കി. സമരത്തിന് പിന്തുണ നൽകണെമന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സമൂഹമാധ്യമങ്ങളിൽ കാമ്പയിൻ ആരംഭിച്ചു. ശാഹീൻബാഗിലെ സ്ത്രീകൾ തിങ്കളാഴ്ച സമരവേദിയിെലത്തി െഎക്യദാർഢ്യം അറിയിച്ചു. കർഷകർക്ക് എല്ലാ പിന്തുണയും നൽകുമെന്ന് സി.പി.െഎ വ്യക്തമാക്കി. കർഷകരോടൊപ്പം നിൽക്കലാണ് രാഷ്ട്രീയമെന്ന് ആം ആദ്മി പാർട്ടി നേതാവ് രാഘവ് ചദ്ദ പറഞ്ഞു.
ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച രാത്രി ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദയുെട വീട്ടിൽ തിരക്കിട്ട യോഗം വിളിച്ചിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ എന്നിവരും പെങ്കടുത്തു. തിങ്കളാഴ്ച രാവിലെ അമിത് ഷാ കൃഷിമന്ത്രി തോമറുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. തുടർന്ന് കർഷകനേതാക്കളെ നേരിട്ട് ഫോണിൽ വിളിച്ചു. പ്രധാനമന്ത്രി തങ്ങളെ കേട്ടില്ലെങ്കിൽ കനത്ത വില നൽകേണ്ടിവരുമെന്ന് ഒാൾ ഇന്ത്യ കിസാൻ സംഘർഷ് കോഓഡിനേഷൻ കമ്മിറ്റി മുന്നറിയിപ്പ് നൽകി. ബുറാഡി മൈതാനം തുറന്ന ജയിലാക്കി മാറ്റാനാണ് നീക്കം. ഇതിനു നിന്നുകൊടുക്കില്ല. ഡൽഹിയെ ഉപരോധിക്കും. സമരം രാജ്യം ഏറ്റെടുത്തെന്നും തിങ്കളാഴ്ച നടത്തിയ വാർത്തസമ്മേളനത്തിൽ കോഓഡിനേഷൻ കമ്മിറ്റി നേതാക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.