നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഡോക്ടർക്ക് നേരെ കൈയേറ്റ ശ്രമം; ജീവനക്കാർ പ്രതിഷേധിച്ചു

നെന്മാറ: നെന്മാറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ എല്ലുരോഗ വിഭാഗം ഡോക്ടറെ ജോലി സമയത്ത് രോഗിയോടൊപ്പം വന്ന ആൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. ഡോക്ടറെയും ജീവനക്കാരെയും അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. ജീവനക്കാർക്കുനേരെ നിരന്തര ആക്രമണ പ്രവണത പ്രകടിപ്പിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന സാമൂഹിക വിരുദ്ധർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രം ജീവനക്കാർ ആശുപത്രിയിൽ ധർണ നടത്തി.

അസ്ഥി രോഗ വിദഗ്ധൻ ഡോ. ജിനേഷ് മോൻചാണ്ടി രോഗികൾക്ക് മരുന്നു വെച്ചു കെട്ടുന്നതിനിടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് പൊലീസിൽ പരാതി നൽകി.

തുടർന്ന് ആശുപത്രി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തുകയും അസഭ്യം പറഞ്ഞ തിരുവഴിയാട് എടപ്പാടം സ്വദേശി നവീനി (36)നെതിരെ നെന്മാറ പൊലീസ് കേസെടുക്കുകയും ചെയ്തു. മെഡിക്കൽ സൂപ്രണ്ട് ഡോ. വി.ആർ. ജയന്ത്‌ ധർണ ഉദ്ഘാടനം ചെയ്തു. ഡോ. ജിനേഷ് മോൻ ചാണ്ടി, ഡോ. ഫസീന, ശ്രീജിത്ത്, ജോബ്, സ്റ്റാഫ് സെക്രട്ടറി ജോഗേഷ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Attempted attack on doctor at Nenmara Community Health Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.