കഴിഞ്ഞ കുറെ ദിവസങ്ങളായി ശബ്നം അലിയെക്കുറിച്ചുള്ള വിവരങ്ങൾ തേടിപ്പിടിച്ചു വായിക്കുകയാണ് ഞാൻ. യു.പിയിലെ അംറോഹക്കാരിയായ ശബ്നമിനെ തൂക്കിക്കൊല്ലാൻ വിധിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യം കിട്ടിയ ശേഷം ഇതാദ്യമായാണ് ഒരു സ്ത്രീയെ വധശിക്ഷക്ക് വിധിച്ചിരിക്കുന്നതെന്ന് മാധ്യമങ്ങൾ പറയുന്നു.
കഴിഞ്ഞദിവസം ശബ്നം അലി, അവരുടെ ഇളയ മകൻ താജ്, താജിനെ ദത്തെടുത്ത സുഹൃത്ത് ഉസ്മാൻ സൈഫി എന്നിവരുടെ ദൃശ്യങ്ങളുള്ള ഒരു വിഡിയോയും കാണാനിടയായി. കോളജിൽ തെൻറ സീനിയറായിരുന്ന ശബ്നമിനെ കുറിച്ച് ഏറെ കാര്യങ്ങൾ പറയുന്നുണ്ട് അതിൽ.
വധശിക്ഷയുടെ നൈതികത വീണ്ടും വിചാരണ ചെയ്യപ്പെടേണ്ട സമയമാണിത്. ഒരു മനുഷ്യനെ കൊല ചെയ്യുന്നത് കിരാതമാണെന്ന യാഥാർഥ്യം മറന്ന് ഭരണകൂടം വധശിക്ഷ നടപ്പാക്കുന്നത് ശരിയാണോ? തനിക്കുമേൽ ചുമത്തപ്പെട്ട കൂട്ടക്കൊല ആരോപണങ്ങൾ ശബ്നം ശക്തമായി നിഷേധിച്ചതാണ്. ഉസ്മാൻ സൈഫി ഒരു കാര്യം വെളിപ്പെടുത്തുന്നു-കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഗുപ്ത എന്നുപേരായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്നെ തല്ലിച്ചതച്ചെന്ന് ശബ്നം പറഞ്ഞത്.
വർഷങ്ങളായി തടവറയിൽ കഴിയുന്ന ആ സ്ത്രീയെ കൊന്നുകളയുന്നതുകൊണ്ട് ഭരണകൂടത്തിന് എന്തുകിട്ടാൻപോകുന്നു എന്നറിഞ്ഞാൽ കൊള്ളാം. അവരുടെ കുഞ്ഞിെൻറ മാനസികാവസ്ഥയെക്കുറിച്ചെങ്കിലും ഒന്നോർത്ത് നോക്കണം. അമ്മ ജയിലിലാകുേമ്പാൾ അവന് രണ്ടുമാസം മാത്രമായിരുന്നു പ്രായം. ജീവിതത്തിെൻറ ആദ്യ ആറുവർഷങ്ങൾ അവൻ ചെലവിട്ടത് ജയിലിലായിരുന്നു- ശേഷമാണ് ഉസ്മാൻ സൈഫി വളർത്തുപുത്രനായി അവനെ സ്വീകരിക്കുന്നത്.
നീതിനിർവഹണത്തിന് മാനുഷികമുഖം വേണ്ടതല്ലേ, ആ മകെൻറ മനോവേദനകളെങ്കിലും ലഘൂകരിച്ചുകൊടുക്കും വിധം മാപ്പു നൽകാൻ ഭരണകൂടത്തിന് എന്താണ് തടസ്സം? അമ്മ ജീവിച്ചിരിക്കുന്നു എന്നെങ്കിലുമൊരു ആശ്വാസമുണ്ട് ആ കുഞ്ഞിനിപ്പോൾ. വധശിക്ഷ നടപ്പാക്കുന്നതോടെ ആ ആശ്വാസവും അസ്ഥാനത്താവും. അവെൻറ വരാനിരിക്കുന്ന നാളെകളെക്കൂടി വരിഞ്ഞുമുറുക്കിക്കളയും.
ഭരണകൂടം ദയാവായ്പോടെ ഇടപെടേണ്ട സമയമാണിത്. ആ സ്ത്രീക്ക് മാപ്പുനൽകണം, ആ കുട്ടിയെ മാനസികത്തകർച്ചയിൽ നിന്ന് രക്ഷിക്കണം. ഭരണകൂടത്തിന് ചെയ്യാവുന്ന ഏറ്റവും ഹീനമായ നടപടികളിലൊന്നാണ് വധശിക്ഷ. മനുഷ്യർ തൂക്കുമരത്തിൽ പിടയുന്നതിനേക്കാൾ ഭയാനകമായ കാഴ്ച ഇല്ല തന്നെ. മനുഷ്യജീവനുകൾ സംരക്ഷിക്കാൻ കഴിയാത്തിടത്തോളം പുരോഗമന-പരിഷ്കൃത ജനതയെന്നു വിളിക്കാൻ നമുക്കെന്ത് അർഹത? ജീവൻ കൊടുക്കാൻ കഴിയാത്ത ഭരണകൂടത്തിന് ജീവനെടുക്കാൻ എന്ത് അധികാരം?
മാർച്ച് മാസമെന്നാൽ വെള്ളിത്തിരയിലെ താരകമായി മിന്നിത്തിളങ്ങിയ മീന കുമാരിയുടെ ഓർമകൾ നിറഞ്ഞുനിൽക്കുന്ന നാളുകളെന്നർഥം. 1933 ആഗസ്റ്റ് ഒന്നിന് ജനിച്ച മീന ഉത്തരം നൽകാത്ത ഒരുപാട് ചോദ്യങ്ങൾ ബാക്കിനിർത്തി അകാലത്തിൽ വിടപറഞ്ഞത് 1972 മാർച്ച് 31നായിരുന്നു. അവരുടെ വളർത്തുമകൾ- കമാൽ അംറോഹിയുടെ മകൾ റുഖ്സറെ സഹ്റയുമായി നടത്തിയ അഭിമുഖത്തിൽ കുറെയേറെ സംശയങ്ങൾക്ക് തീർപ്പ് ലഭിച്ചിരുന്നു.
ഏറ്റവുമേറെ ചർച്ചചെയ്യപ്പെട്ട, അതേ സമയം, ആർക്കും വ്യക്തമായി അറിയാത്ത മീന കുമാരിയും കമാൽ അംറോഹിയും തമ്മിലെ വിവാഹത്തെക്കുറിച്ച് സഹ്റ വിശദമായി തന്നെ പറഞ്ഞു തന്നു: 'പിതാവ് ഒരു പ്രണയപുരുഷനായിരുന്നു എന്നതിൽ സംശയമില്ല. മീനക്ക് മുമ്പ് അന്നത്തെ ഒന്നാം നമ്പർ നടി മധുബാലയുമായിട്ടായിരുന്നു അദ്ദേഹത്തിന് അടുപ്പം. അവർ തമ്മിലെ ബന്ധം വിവാഹത്തിലേക്കും നീങ്ങിയതാണ്.
പക്ഷേ, അന്നേരം അവർ പറഞ്ഞ ഒരു വാചകത്തിൽ അതെല്ലാം അവസാനിച്ചു. കമാൽ സാബ്, ഭാര്യയെയും മക്കളെയും പറഞ്ഞുവിട്ടേക്കു, ഞാൻ അവർക്ക് നാലുലക്ഷം രൂപ കൊടുത്തേക്കാം' എന്നായിരുന്നു മധുബാലയുടെ വാഗ്ദാനം. 'ഞാൻ ബന്ധങ്ങൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യില്ല' എന്നു പറഞ്ഞ് ബാബ ജാൻ അവരുമായുള്ള അടുപ്പം അവസാനിപ്പിച്ചു. പിന്നീട് 'മഹലി'െൻറ ഷൂട്ടിങ് നടക്കുന്നതിനിടെ ഞങ്ങളുടെ ഉമ്മക്ക് വയ്യാതെയായി. ഒരു മാറ്റത്തിന് ഞങ്ങൾ സ്വദേശമായ അംറോഹയിലേക്ക് പോയി. അക്കാലത്താണ് മാഗസിനുകളിൽ ഞങ്ങളുടെ പിതാവും മീന കുമാരിയും തമ്മിലെ വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ അച്ചടിച്ചുവന്നിരുന്നത്. പ്രദേശത്തെ പെൺകുട്ടികൾ എന്നെക്കുറിച്ച് കുശുകുശുക്കുന്നതും എനിക്കോർമയുണ്ട്-, ഇവൾ മീന കുമാരിയിലുണ്ടായ മകളായിരിക്കുമോ എന്നൊക്കെ.
പിതാവ് ഒരു തെറ്റും ചെയ്തില്ല എന്ന രീതിയിലാണ് ഉമ്മ എന്നോട് കാര്യങ്ങളെല്ലാം വിവരിച്ചുതന്നിരുന്നത് എന്നതുകൊണ്ട് എന്തായാലും ഇതൊന്നും എന്നെ വിഷമിപ്പിച്ചില്ല. ഉമ്മക്ക് അദ്ദേഹത്തോട് അതിരറ്റ സ്നേഹാദരവായിരുന്നു. ഞാൻ കമാൽ സാബിെൻറ ബീഗമാണ് എന്നാണ് ഉമ്മ പറയുക. ഒരു സഹപത്നിയെ അവർക്ക് എങ്ങനെ സഹിക്കാൻ സാധിക്കുന്നു എന്ന് ആളുകൾ അമ്പരക്കാറുണ്ടായിരുന്നു.
അതൊന്നും ഉമ്മയെ അലട്ടിയിരുന്നില്ല, അതുകൊണ്ടുതന്നെ ഞങ്ങൾ മക്കൾക്കും ബാബയോട് തരിമ്പ് പ്രശ്നമുണ്ടായിരുന്നില്ല. അദ്ദേഹത്തിെൻറ പുനർവിവാഹത്തോടും എതിർപ്പുണ്ടായിരുന്നില്ല. തങ്ങളുടെ വിവാഹം ഒട്ടും ചേർച്ചയുള്ളതായിരുന്നില്ല എന്ന് ഉമ്മക്ക് നന്നായി ബോധ്യമുണ്ടായിരുന്നു. സഹോദരെൻറ മകനും സഹോദരിയുടെ മകളും തമ്മിൽ കല്യാണം കഴിക്കണമെന്ന ഏതൊക്കെയോ മുതിർന്ന ബന്ധുക്കളുടെ ആഗ്രഹത്തിന്മേൽ രൂപപ്പെട്ട ഒരു ബന്ധമായിരുന്നു അത്.
ഉമ്മയാണ് ബാബയുടെ രണ്ടാം വിവാഹക്കാര്യം ഞങ്ങൾക്ക് വിശദമാക്കി തന്നത്. 'വിഷമിക്കരുത്, നിങ്ങൾക്ക് ഇനി ഒരു ഉമ്മ കൂടിയുണ്ടാവും, നിങ്ങളുടെ കാര്യങ്ങളെല്ലാം ഈ ഇളയുമ്മ നോക്കും' എന്ന് അവർ ഞങ്ങളോട് പറഞ്ഞു. അങ്ങനെ പരിചയപ്പെടുത്തിത്തരുേമ്പാൾ പിന്നെ പിതാവിനോടോ മീന കുമാരിയോടോ ഞങ്ങൾക്ക് എങ്ങനെ ദേഷ്യം തോന്നാനാണ്?
മീന കുമാരിയുമൊത്ത് ഏറെ യോജിപ്പോടെയാണ് കഴിഞ്ഞിരുന്നതെന്നും സഹ്റ അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'എനിക്ക് 13 വയസ്സായപ്പോഴാണ് അവർക്കൊപ്പം താമസിക്കാൻ ആരംഭിച്ചത്. അവർ നമ്മൾ പറഞ്ഞുകേട്ടിട്ടുള്ള തരം മൂശേട്ട രണ്ടാനമ്മയായിരുന്നില്ല. ആദ്യമാദ്യം എനിക്ക് അത്ര സുഖകരമായി തോന്നിയില്ല. പക്ഷേ, അവർ എന്നോട് പറഞ്ഞു: 'എന്ത് ആവശ്യമുണ്ടെങ്കിലും പറയണം, ബാബയോട് ചോദിക്കുന്നതു പോലെ തന്നെ'. അതിരാവിലെ ഷൂട്ടിങ്ങിനായി പോകും മുമ്പ് എെൻറ കാര്യങ്ങളെല്ലാം വേണ്ടവിധം ശ്രദ്ധിക്കണമെന്ന് ജോലിക്കാരെ ഓർമപ്പെടുത്തുമായിരുന്നു.
തിരിച്ചുവരുേമ്പാൾ ക്ഷീണിതയല്ലെങ്കിൽ ഒപ്പമിരുന്ന് കാരംസ് കളിക്കും, അല്ലെങ്കിൽ ഞങ്ങൾ സംസാരിച്ചിരിക്കും. ഇംഗ്ലീഷ് അവർക്ക് കഷ്ടിയായിരുന്നു. എന്നിരുന്നാലും എന്തെങ്കിലും ഒന്നു രണ്ട് വാക്കുകൾ വെച്ച് തപ്പിത്തടഞ്ഞ് എന്നോട് സംസാരിക്കും. എന്നിൽ സിനിമ മോഹം വളർത്തരുതെന്ന പിതാവിെൻറ താൽപര്യത്തെയും അവർ മാനിച്ചിരുന്നു. പതുക്കെപ്പതുക്കെ എനിക്ക് അവരോട് വല്ലാത്ത ഇഷ്ടമായിത്തുടങ്ങി.
എന്നെ മാത്രമല്ല, രണ്ടുസഹോദരന്മാരെയും അവർ നന്നായി നോക്കി. സഹോദരന്മാർ പിന്നീട് ഹോസ്റ്റലിൽ താമസിച്ച് പഠിക്കാൻ പോയി. ഞങ്ങളുടെ ഉമ്മ ബോംബെ സന്ദർശിക്കുേമ്പാഴെല്ലാം അത്യാദരപൂർവം അവർ പരിചരിച്ചു. 'പ്രിയപ്പെട്ടവരെ, ഇത് നിങ്ങളുടെ വീടാണ്' എന്ന് മീന കുമാരി പറയും. ഉമ്മ എപ്പോഴൊക്കെ വിശിഷ്ട വസ്ത്രങ്ങൾ തുന്നിച്ചാലും അത് ആറെണ്ണമുണ്ടാവും. രണ്ടെണ്ണം എനിക്ക്, രണ്ടെണ്ണം അവർക്ക്, രണ്ടെണ്ണം മീനക്ക്. അവരിരുവരും തമ്മിൽ ഒരിക്കൽപോലും നീരസമോ കലഹമോ കൂടുന്നത് ഞാൻ കണ്ടിട്ടില്ല.'
എത്ര സുന്ദരമനോഹരമാണ് ബന്ധങ്ങളെങ്കിലും അവ അനശ്വരമാകുമെന്ന് ഉറപ്പിക്കാനാവില്ലല്ലോ. കമാൽ അംറോഹിയും മീന കുമാരിയും വേർപിരിയുകയും ചെയ്തു. ഇതേക്കുറിച്ചും ഞാൻ സഹ്റയോട് ചോദിച്ചിരുന്നു.
അബോർഷനെച്ചൊല്ലിയാണ് ആദ്യമായി ബാബയും മീനയും തമ്മിൽ ഉരസിയതെന്നാണ് അവർ പറഞ്ഞത്. ബാബയോട് ഇതേക്കുറിച്ച് സംസാരിക്കാതെ അവർ ഗർഭം അലസിപ്പിക്കുകയായിരുന്നു. ഏതാനും മാസങ്ങൾക്കുശേഷം വീണ്ടും അതു തന്നെ ആവർത്തിച്ചു. മീനയിൽ ഒരു കുഞ്ഞു വേണമെന്ന് ബാബ ആഗ്രഹിച്ചിരുന്നു, അവർക്കതിൽ താൽപര്യമുണ്ടായിരുന്നുമില്ല. ഇതേച്ചൊല്ലിയാണ് വഴക്കുകളുടലെടുത്തത്.
മീന മദ്യക്കുപ്പിയിൽ ആശ്രയം കണ്ടെത്താൻ തുടങ്ങി. ഉറക്കമില്ലായ്മ മറികടക്കാനാണ് അവർ ബ്രാണ്ടി സേവിച്ചു തുടങ്ങിയത്. ബാബക്ക് മദ്യം ഇഷ്ടമല്ല എന്ന കാര്യം അവർ മാനിച്ചിരുന്നു. അതുകൊണ്ട് ഡെറ്റോൾ കുപ്പിയിൽ ഒഴിച്ചുവെച്ച് ശുചിമുറിയിൽ കൊണ്ടുപോയി രഹസ്യമായാണ് കുടിക്കുക.
അവർ വീടുവിട്ടുപോയത് സംബന്ധിച്ച് കാര്യമായ അറിവ് എനിക്കില്ല. ഒരു ദിവസം സ്കൂൾ വിട്ട് വന്നപ്പോൾ ജോലിക്കാരാണ് ഇക്കാര്യം പറഞ്ഞത്. ബാബ അവരെ തിരക്കി ഇറങ്ങിയെങ്കിലും തിരികെ വന്നത് ഒറ്റക്കായിരുന്നു (നടൻ മഹ്മൂദിെൻറ വീട്ടിലേക്കാണ് അവർ പോയത്). ഇനി ഇൗ വീട്ടിലേക്കില്ലെന്ന് അവർ തീരുമാനിച്ചുറപ്പിച്ചിരുന്നു. വർഷങ്ങൾക്കുശേഷം ബാബയോട് ഞാൻ ചോദിച്ചു, -ഇപ്പോഴും അവരോട് ഇഷ്ടമുണ്ടോ എന്ന്. ഉവ്വ് എന്ന ഉറപ്പിച്ച മറുപടിയാണ് അദ്ദേഹം നൽകിയത്.
അല്ലെങ്കിലും മീന കുമാരിയെ ആർക്കാണ് ഇഷ്ടപ്പെടാതിരിക്കാൻ കഴിയുക!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.