ചന്ദ്രനിൽ ചാടിനടക്കാം

ചന്ദ്രനിൽ സഞ്ചാരികൾ ചാടിച്ചാടി നടക്കുന്നത് എന്തുകൊണ്ട്?
ഭൂമിയെ അപേക്ഷിച്ച് ഗുരുത്വാകർഷണശേഷി നന്നേ കുറവുള്ള ചന്ദ്രനിൽ വസ്​തുക്കൾക്ക് കാര്യമായ ഭാരക്കുറവ് അനുഭവപ്പെടുന്നു. ആറു കിലോഗ്രാം അരി ഒരു സഞ്ചിയിലാക്കി ചന്ദ്രനിൽ കൊണ്ടുപോയി ഒരു സാധാരണ ത്രാസും വിവിധ തൂക്കക്കട്ടികളും ഉപയോഗിച്ച് തൂക്കുന്നു എന്ന് സങ്കൽപിക്കുക. ത്രാസ്​ ബാലൻസ്​ ചെയ്യാൻ അവിടെയും ആറു കിലോഗ്രാമി​െൻറ തൂക്കക്കട്ടികൾതന്നെ ഉപയോഗിക്കേണ്ടി വരും. എന്നാൽ, സഞ്ചി ഒരു സ്​പ്രിങ് ത്രാസിൽ കൊളുത്തിയാണ് തൂക്കുന്നതെങ്കിലോ. ഏകദേശം ഒരു കിലോഗ്രാം ഭാരമായിരിക്കും സ്​പ്രിങ്ത്രാസ്​ കാണിക്കുക. എന്താണ് ഈ വ്യത്യാസത്തിന് കാരണം? സാധാരണത്രാസ്​ അളക്കുന്നത് വസ്​തുവിെൻറ പിണ്ഡം (Mass) അഥവാ ദ്രവ്യത്തിെൻറ അളവാണ്. അതിന് എവിടെച്ചെന്നാലും മാറ്റം വരുന്നില്ല. എന്നാൽ, സ്​പ്രിങ്ത്രാസ്​ കാണിക്കുന്നത് വസ്​തുവിെൻറ ഭാരമാണ്.  ഇതിനെ നിർണയിക്കുന്നത് അതിൽ അനുഭവപ്പെടുന്ന ഗുരുത്വാകർഷണബലമാണ്. ഇത് കണക്കാക്കാൻ ഗുരുത്വാകർഷണ ബലം F=mg എന്ന സൂത്രവാക്യം ഉപയോഗിക്കാം. ഇതിൽ m എന്നത് വസ്​തുവിെൻറ മാസ്​ ആണ്. g എന്നത് ഗുരുത്വാകർഷണ സ്​ഥിരാങ്കവും. gയുടെ മൂല്യം ഭൂമിയിൽ 9.8 N ഉം എന്നും ചന്ദനിൽ 1.62 Nഉം എന്നും കണക്കാക്കിയിരിക്കുന്നു. ആകാശഗോളങ്ങളുടെ പിണ്ഡം കൂടുന്നതിനനുസരിച്ച് g യുടെ മൂല്യവും കൂടും.
അപ്പോൾ 6 കിലോഗ്രാം അരിയുടെ ഭൂമിയിലെ ഭാരം = 6x9.8=58.89.8 N ആണ്. (N എന്നത് ബലത്തിെൻറ യൂനിറ്റ് ന്യൂട്ടൻ ആണ്.)
1Kg wt = 9.8N ആയതിനാൽ
ഭൂമിയിലെ ഭാരം= 58.89/9.8 = 6  Kg
ചന്ദ്രനിലെ ഭാരം = 6x1.62 = 9.72N ആണ്.
ഇത് കിലോഗ്രാമിലേക്ക് മാറ്റുമ്പോൾ ചന്ദ്രനിലെ ഭാരം = 9.72/9.8 = 0.99Kg (ഏകദേശം 1 Kg)

ചന്ദ്രനിൽ വസ്​തുക്കൾക്ക് ഭൂമിയിലുള്ളതി​െൻറ ആറിലൊന്നേ ഭാരമുണ്ടാകൂ എന്ന് ഇതിൽനിന്ന് മനസ്സിലായല്ലോ. ഇതനുസരിച്ച് ഭൂമിയിൽ 60 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിൽ 10 കി​േലാഗ്രാമേ ഭാരമുണ്ടാകൂ. ഈ ഭാരക്കുറവ് കാരണമാണ് ചാന്ദ്രയാത്രികർക്ക് ചന്ദ്രനിൽ ചാടിച്ചാടി നടക്കേണ്ടിവരുന്നത്. ഓരോ ആകാശഗോളത്തിെ​ൻറയും പിണ്ഡം വ്യത്യസ്​തമാണല്ലോ. അതിനനുസരിച്ച് gയുടെ മൂല്യത്തിലും വ്യത്യാസമുണ്ടാകും. അതിനാൽ വിവിധ ആകാശഗോളങ്ങളിൽ പോയാൽ നമ്മുടെ ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യും. ഉദാഹരണമായി ഭൂമിയിൽ 60 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക് g യുടെ മൂല്യം 3.77 ഉള്ള ​െചാവ്വയിൽ 23 കിലോഗ്രാം മാത്രമേ ഭാരമുണ്ടാകൂ. g യുടെ മൂല്യം 25.95 ഉള്ള വ്യാഴത്തിലാക​െട്ട, 158.9 കിലോഗ്രാം  ഭാരമുണ്ടാകും. അപ്പോൾ വ്യാഴത്തിെൻറ ഉപരിതലത്തിലൂടെയാണ് നാം നടക്കുന്നതെങ്കിൽ ഒന്ന് കാലെടുത്ത് വെക്കാൻതന്നെ നന്നായി വിയർക്കേണ്ടി വരും.
സൂര്യനടക്കമുള്ള നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കും ഒട്ടുമിക്ക ഉപഗ്രഹങ്ങൾക്കും ഗോളാകൃതി ലഭിക്കാനും സൗരയൂഥാംഗങ്ങളായ ഛിന്നഗ്രഹങ്ങൾ, വാൽനക്ഷത്രങ്ങൾ, ചില ഉപഗ്രഹങ്ങൾ എന്നിവക്ക് ഗോളാകൃതി ലഭിക്കാതിരിക്കാനുമുള്ള കാരണവും gയുടെ മൂല്യത്തിലുള്ള വ്യത്യാസംതന്നെ. കേന്ദ്രത്തിലേക്ക് അനുഭവപ്പെടുന്ന ശക്തമായ ഗുരുത്വാകർഷണബലം മൂലമാണ് ആകാശ​േഗാളങ്ങൾക്ക് ഗോളാകൃതി കൈവരുന്നത്. ഇതിന് അസാമാന്യമായ പിണ്ഡം ആവശ്യമാണ്. പിണ്ഡക്കുറവ് കാരണമാണ് ഛിന്നഗ്രഹങ്ങൾ, വാൽനക്ഷത്രങ്ങൾ, ചില ഉപഗ്രഹങ്ങൾ എന്നിവക്ക് ഗോളാകൃതി പ്രാപിക്കാൻ കഴിയാതെ പോയത്. 
ഭൂമിയിൽ മനുഷ്യന് നടക്കാനും ഓടാനുമെല്ലാം കഴിയുന്നത് രണ്ടു കാരണങ്ങൾകൊണ്ടാണ്. ഒന്ന്, നമുക്ക് നടക്കാൻ പാകത്തിലുള്ള ഗുരുത്വാകർഷണബലമാണ് ഭൂമിക്കുള്ളത്. രണ്ട്, ഭൂമിയുടെ ​േഗാളാകൃതി കാരണം ഗുരുത്വാകർഷണകേന്ദ്രം ഭൂമിയുടെ കേന്ദ്രത്തിലാണ്. എന്നാൽ, ക്രമരഹിതമായ രൂപം കാരണം ഛിന്നഗ്രഹങ്ങളിലും വാൽനക്ഷത്രങ്ങളിലും ഗുരുത്വാകർഷണ കേന്ദ്രം പിണ്ഡത്തിെൻറ കേന്ദ്രത്തിലായിരിക്കണമെന്നില്ല. അതിനാൽ, അവിടെ വെച്ച് ചെയ്യുന്ന പ്രവൃത്തികൾക്ക് വിചിത്രമായ ഫലങ്ങൾ ഉണ്ടാകും. മുകളിലേക്കെറിഞ്ഞ കല്ല് പിന്നാക്കം വന്ന് തലക്കടിച്ചേക്കാം. ചാടിയാൽ ചിലപ്പോൾ തലകുത്തി മറിഞ്ഞുവീണേക്കാം.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.