ഭൂമിയുടെ കറക്കം നാം അറിയാത്തതെന്തുകൊണ്ട്?
ഭൂമി മണിക്കൂറിൽ 1667 കിലോമീറ്റർ വേഗത്തിലാണ് സ്വന്തം അക്ഷത്തിൽ കറങ്ങുന്നത്. സൂര്യനെ ചുറ്റുന്നതാവട്ടെ, മണിക്കൂറിൽ 1,06,000 കിലോമീറ്റർ വേഗത്തിലും. (ഇത് ഒരു സെക്കൻഡിൽ ഏകദേശം 30 കിലോമിറ്റർ വരും). അതിനർഥം നാം ഒരിടത്ത് അനങ്ങാതിരിക്കുമ്പോൾ പോലും ഭൂമിയോടൊപ്പം അതിവേഗം സഞ്ചരിക്കുന്നു എന്നാണ്. അപ്പോൾ ഈ ലേഖനത്തിലെ ഇത്രയും ഭാഗം നിങ്ങൾ വായിച്ചു കഴിയുമ്പോഴേക്കും ഭൂമി നിങ്ങളെയും കൊണ്ട് അഞ്ഞൂറ് കിലോമീറ്റർ എങ്കിലും സഞ്ചരിച്ചിട്ടുണ്ടാകും! എന്നിട്ടും ഈ ചലനങ്ങൾ എന്തു കൊണ്ട് നാം അിറയുന്നില്ല?
നിങ്ങൾ പത്ത് നിലകളുള്ള ഒരു കെട്ടിടത്തിന് മുകളിലേക്ക് ഒരു ലിഫ്റ്റിൽ കയറുന്നു എന്ന് സങ്കൽപിക്കുക. ഗ്രൗണ്ട് ഫ്ലോറിൽനിന്ന് പുറപ്പെടുന്ന ലിഫ്റ്റ് പത്താം നിലയിലേ നിൽക്കുന്നുള്ളൂ എന്നും ലിഫ്റ്റിെൻറ ഭിത്തിയും വാതിലും സ്റ്റീൽ കൊണ്ട് നിർമിച്ചതാണെന്നും കരുതുക. എങ്കിൽ ലിഫ്റ്റ് ഉയരാൻ തുടങ്ങുമ്പോഴും നിൽക്കുമ്പോഴും മാത്രമല്ലേ നിങ്ങൾ അതിെൻറ ചലനം അറിയാറുള്ളൂ. ലിഫ്റ്റിെൻറ ഇടക്കുള്ള ചലനം നാം അറിയാതെപോകുന്നത് മൂന്ന് കാരണങ്ങൾ കൊണ്ടാണ്. ഒന്ന്, ലിഫ്റ്റ് സമവേഗതയിൽ ചലിക്കുന്നു. രണ്ട്, ലിഫ്റ്റിെൻറ ചലനത്തെ തടസ്സപ്പെടുത്തുന്ന ഘർഷണം അനുഭവപ്പെടാത്തതിനാൽ നമുക്ക് ഒട്ടുംതന്നെ കുലുക്കം അനുഭവപ്പെടുന്നില്ല. മൂന്ന്, പുറംകാഴ്ചകൾ കാണാത്തതിനാൽ നാം നമ്മുടെ സ്ഥാനമാറ്റം അറിയുന്നില്ല.
ഭൂമി സ്വയം കറങ്ങുന്നതും സൂര്യനെ ചുറ്റുന്നതും ഏതാണ്ട് സ്ഥിരവേഗത്തിലാണ്. ശൂന്യാകാശത്ത് ഭൂമിയുടെ ചലനത്തെ തടസ്സപ്പെടുത്തുന്ന ഒന്നും തന്നെയില്ല, വായു പോലും. ഭൂമിയിൽ പിറന്നു വീണപ്പോൾ മുതൽ ഈ അവസ്ഥയിലുള്ള ചലനത്തിലാണ് നാം. ഇതിനൊരു മാറ്റം വന്നാലേ നമുക്ക് ചലിക്കുന്നതായി അനുഭവപ്പെടൂ. നാം നേരേത്ത ചർച്ചചെയ്ത ലിഫ്റ്റിെൻറ ഭിത്തി ഗ്ലാസു കൊണ്ട് നിർമിച്ചതാണെങ്കിലോ? പുറത്തേക്ക് നോക്കിയാൽ ലിഫ്റ്റിെൻറ ചലനം അറിയുമല്ലോ. പുറം ദൃശ്യങ്ങളുമായി നമ്മുടെ മാറി വരുന്ന സ്ഥാനങ്ങളെ താരതമ്യം ചെയ്യാനാവുന്നതു കൊണ്ടാണിത്. ഭൂമിയുടെ ചലനം അറിയണമെങ്കിലും ഇതുപോലെ പുറംദൃശ്യങ്ങളെ നിരീക്ഷിക്കണം. ഭൂമിയിലുള്ള എല്ലാ വസ്തുക്കളും ഭൂമിയുടെ ഭാഗമാണ്. ഭൂമി സ്വയം കറങ്ങുമ്പോഴും സൂര്യനെ ചുറ്റുമ്പോഴും വഴിയിൽ ചോർന്നുപോകാതെ കൂടെപ്പോരുന്ന അന്തരീക്ഷവും ഭൂമിയുടെ ഭാഗംതന്നെ. അപ്പോൾ ഭൂമിയുടെ ചലനമറിയാൻ നാം അന്തരീക്ഷത്തിനു പുറത്തേക്ക്, അഥവാ ആകാശത്തേക്കു നോക്കണം.
ആകാശത്ത് നോക്കിയാൽ ഭൂമിയുടെ രണ്ടിനം ചലനങ്ങളും നമുക്ക് തിരിച്ചറിയാനാകും. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം ഉദിച്ചസ്തമിക്കുന്നതിൽ നിന്നുമാണ് ഭൂമി കറങ്ങുന്നു എന്ന് മനുഷ്യൻ ആദ്യമായി മനസ്സിലാക്കിയത്. എന്നാൽ ഇന്ന് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലുള്ളവർക്ക് ഭൂമിയുടെ ഭ്രമണം നേരിട്ടുതന്നെ നിരീക്ഷിക്കാനാവുന്നുണ്ട്. ഇതുപോലെ, സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ ചലനം നേരിട്ടു കാണണമെങ്കിൽ നാം മറ്റേതെങ്കിലും ഗ്രഹത്തിൽ പോയി നോക്കേണ്ടിവരും. ഭൂമിയിൽനിന്ന് അത് നേരിട്ട് കാണാൻ കഴിയില്ല. (ഒരു കാറിലിരുന്ന് താഴോട്ടു മാത്രം നോക്കുന്ന ഒരു സഞ്ചാരിക്ക് കാറിെൻറ ചലനം തിരിച്ചറിയാൻ കഴിയാത്ത പോലെത്തന്നെ). എന്നാൽ ഭൂമിയുടെ ചലനം നമുക്ക് തിരിച്ചറിയാൻ കഴിയും. ഒരു ലിഫ്റ്റിെൻറ വാതിൽ ഗ്ലാസു കൊണ്ടുള്ളതാണെന്ന് വിചാരിക്കുക. എങ്കിൽ ലിഫ്റ്റ് ഓരോ നിലയിലുമെത്തുന്നത് നമുക്ക് നോക്കിക്കാണാമല്ലോ. ഇതേരീതിയിൽ, ഭൂമിയുടെ സൂര്യനു ചുറ്റുമുള്ള ചലനത്തെയും നമുക്ക് നിരീക്ഷിക്കാനാവും. ഭൂമിയെ ലിഫ്റ്റിെന നാം നിൽക്കുന്ന തട്ടായും, ആകാശത്തുള്ള വിവിധ നക്ഷത്രഗണങ്ങളെ കെട്ടിടത്തിെൻറ വിവിധ നിലകളായും സങ്കൽപ്പിക്കാം. ലിഫ്റ്റ് ഉയരുമ്പോൾ നമുക്ക് അഭിമുഖമായി വരുന്ന നിലകൾ മാറിമാറി വരുന്നതു പോലെ, ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നതിനനുസരിച്ച് ഓരോ കാലത്തും ഒരു പ്രത്യേക ആകാശഭാഗത്ത് സന്ധ്യക്കോ പ്രഭാതത്തിലോ കാണുന്ന നക്ഷത്രഗണങ്ങൾ മാറിമാറി വരുന്നത് നമുക്ക് കാണുവാൻ കഴിയും. ഈ നിരീക്ഷണത്തിൽ നിന്നാണ് ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നു എന്ന് കണ്ടെത്തിയത്. അത്യധികം നിരപ്പായ, വളവും തിരിവുമില്ലാത്ത ഒരു റോഡിലൂടെ ഒട്ടും കുലുക്കം അനുഭവപ്പെടാത്ത ഒരു കാറിൽ നാം കണ്ണുകളടച്ച് യാത്ര ചെയ്യുന്നു എന്നു കരുതുക. ഈ ചലനം നാം അറിയുമോ? എന്നാൽ കാർ ഒരു സഡൻ േബ്രക്കിട്ടാലോ? നാം മുന്നോട്ടായും. ഇതുപോലെ അതിവേഗം ചലിക്കുന്ന ഭൂമി ഒന്ന് േബ്രക്കിട്ടാൽ നാം എല്ലാം ഭൂമിയിൽ നിന്ന് ബഹുദൂരം തെറിച്ചുപോകും. അപ്പോൾ ഭൂമി കറങ്ങുന്നു എന്ന് നമുക്ക് ശരിക്കും തിരിച്ചറിയാം. പേക്ഷ, അപ്പോൾ അതിന് നാമാരും ഇവിടെ ബാക്കിയുണ്ടാവില്ല എന്നു മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.