കോവിഡ്: യു.എ.ഇയിൽ രണ്ട് മരണം; 1769 പുതിയ രോഗികൾ

ദുബൈ: യു.എ.ഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 1769 പേർക്ക്. 1674 പേർ രോഗമുക്തി നേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ 17,515 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗികൾ 9,44,022ഉം രോഗമുക്തി 9,24,192ഉം ആകെ മരണം 2315ഉം ആണ്.

രാജ്യത്ത് തുടർച്ചയായ 19ാം ദിവസമാണ് ആയിരത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഫെബ്രുവരി 14നുശേഷം ഈ മാസം ഒമ്പതിനാണ് പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,92,567 പേർക്കാണ് ആർ.ടി.പി.സി.ആർ പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന 169.5 ദശലക്ഷം ആയതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Covid: Two deaths in UAE; 1769 New patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.