തോ​മ​സ്

ജോലി വാഗ്ദാനം ചെയ്ത്​ 12 കോടി തട്ടി​; പാലാ സ്വദേശി അറസ്​റ്റിൽ

ചെ​റു​തോ​ണി: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ നി​ര​വ​ധി​പേ​രി​ൽ​നി​ന്ന്​ 12 കോ​ടി​യോ​ളം ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി പാ​ല വെ​ട്ടി​ച്ചി​റ സ്വ​ദേ​ശി പ​ന​ക്ക​പ്പ​റ​മ്പി​ൽ തോ​മ​സി​നെ (61) മു​രി​ക്കാ​ശ്ശേ​രി പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. പ​തി​നാ​റാം​ക​ണ്ടം ച​ര​ള​ങ്ങാ​നം സ്വ​ദേ​ശി തൈ​ക്കൂ​ട്ട​ത്തി​ൽ ബി​നു ജോ​ർ​ജാ​ണ്​ പ​രാ​തി ന​ൽ​കി​യ​ത്​. അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ ഇ​യാ​ൾ മു​ങ്ങി.

തു​ട​ർ​ന്ന് സൈ​ബ​ർ സെ​ല്ലി​െൻറ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മൈ​സൂ​രു​വി​ൽ നി​ന്നാ​ണ്​ പി​ടി​കൂ​ടി​യ​ത്. ഞാ​യ​റാ​ഴ്​​ച വൈ​കീ​​ട്ടോ​ടെ പി​ടി​യി​ലാ​യ ഇ​യാ​ളെ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ മു​രി​ക്കാ​ശ്ശേ​രി​യി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്ത​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. എ​സ്.​ഐ എ​ബി പി.​മാ​ത്യ​ു, സി​വി​ൽ ഓ​ഫി​സ​ർ കെ.​ആ​ർ. അ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. 

Tags:    
News Summary - 12 crore swindled by job offer; Pala native arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.