ബൈ​ജു​

വയോധികനെ വെട്ടി കൊലപ്പെടുത്തിയ കേസ്; വിധി പറയേണ്ട ദിവസം പ്രതി മുങ്ങി

ക​ഴ​ക്കൂ​ട്ടം: കൊ​ല​ക്കേ​സി​ലെ വി​ധി കോ​ട​തി പ​റ​യു​ന്ന​ത് കേ​ള്‍ക്കാ​ന്‍ നി​ല്‍ക്കാ​തെ പ്ര​തി മു​ങ്ങി. വി​ചാ​ര​ണ പൂ​ര്‍ത്തി​യാ​യ കേ​സി​ല്‍ കു​റ്റ​ക്കാ​ര​നാ​ണോ അ​ല്ല​യോ എ​ന്ന​ത​ട​ക്ക​മു​ള്ള വി​ധി പ​റ​യാ​ന്‍ ഇ​രി​ക്ക​വെ​യാ​ണ് പ്ര​തി​യു​ടെ മു​ങ്ങ​ല്‍. പോ​ത്ത​ന്‍കോ​ട് കൊ​യ്ത്തൂ​ര്‍കോ​ണം മോ​ഹ​ന​പു​ര​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ക​രി​ക്ക​കം സ്വ​ദേ​ശി ബൈ​ജു​വാ​ണ് മു​ങ്ങി​യ​ത്.

ആ​റാം അ​ഡി​ഷ​ന​ല്‍ ജി​ല്ല സെ​ഷ​ന്‍സ് ജ​ഡ്ജി കെ. ​വി​ഷ്ണു കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ പ്ര​തി അ​മ്പ​ല​ത്തി​ല്‍ തേ​ങ്ങ അ​ടി​ക്കാ​ന്‍ പോ​യി​രി​ക്കു​ന്ന​താ​യി അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു. കേ​സ് കോ​ട​തി വീ​ണ്ടും ര​ണ്ട് ത​വ​ണ പ​രി​ഗ​ണി​ച്ച​പ്പോ​ഴും പ്ര​തി എ​ത്തി​യി​ല്ല. അ​റ​സ്റ്റ് ചെ​യ്ത് ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പി​ന്നാ​ലെ പൊ​ലീ​സ് ബൈ​ജു​വി​നെ വീ​ട്ടി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തു. എ​ന്താ​യാ​ലും ജ​യി​ലി​ൽ പോ​കു​മെ​ന്നും അ​തി​നു മു​ന്നോ​ടി​യാ​യി ക​ള്ളു​കു​ടി​ച്ച് ആ​ഘോ​ഷി​ച്ച​താ​ണെ​ന്നും പ്ര​തി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ബൈ​ജു​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു. 2022 ജൂ​ണ്‍ 17ന് ​കൊ​യ്ത്തൂ​ര്‍കോ​ണം സ്വ​ദേ​ശി ഇ​ബ്രാ​ഹി​മി​നെ (64) ആ​ണ് വെ​ട്ടി കൊ​ല​ക്കെ​ടു​ത്തി​യ​ത്. മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി കൊ​യ്ത്തൂ​ര്‍കോ​ണ​ത്ത് ഒ​രു ക​ട​യി​ല്‍ സാ​ധ​നം വാ​ങ്ങാ​നെ​ത്തി. ക​ട​യു​ട​മ​യാ​യ യു​വ​തി​യോ​ട് സാ​ധ​നം വാ​ങ്ങി​യ​തി​ന്റെ പ​ണം ന​ല്‍കാ​തെ ത​ര്‍ക്കി​ച്ച് നി​ന്നു. ഇ​തി​നി​ടെ എ​ത്തി​യ ഇ​ബ്രാ​ഹിം വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ട് സം​സാ​രി​ച്ച​ത് പ്ര​കോ​പി​ത​നാ​ക്കി. കൈ​യി​ലു​ണ്ടാ​യി​രു​ന്ന വെ​ട്ടു​ക​ത്തി എ​ടു​ത്ത് ഇ​ബ്രാ​ഹി​മി​നെ ത​ല​ങ്ങും വി​ല​ങ്ങും വെ​ട്ടി പ​രി​ക്കേ​ല്‍പ്പി​ച്ചു. മെ​ഡി​ക്ക​ല്‍ കോ​ള​ജി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡി​ഷ​ന​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ എം. ​സ​ലാ​ഹു​ദ്ദീ​ന്‍ ഹാ​ജ​രാ​യി.


Tags:    
News Summary - A case where an elderly person was hacked to death; On the day of the verdict, the defendant drowned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.