കൊയിലാണ്ടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തി

കൊയിലാണ്ടി: ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. കൊയിലാണ്ടി ഹാര്‍ബറിനു സമീപം മായന്‍ കടപ്പുറത്താണ് സംഭവം. ആസാം സ്വദേശി ഡുലു രാജ് ബംഗോഷാണ് (28) കൊല്ലപ്പെട്ടത്. പ്രതികളെ ഉടന്‍ തന്നെ പൊലീസ് പിടികൂടി. അസം സ്വദേശികളായ മനരഞ്ജന്‍ (22), ലക്ഷി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മൂന്നു പേരും ചേര്‍ന്ന് മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

കടപ്പുറത്ത് പാറക്കെട്ടിനു സമീപം ഇവർ മദ്യപിച്ച് ബഹളമുണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തിയപ്പോള്‍ ഒരാള്‍ കമിഴ്ന്ന് കിടക്കുന്നത് കാണുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ച് പൊലീസെത്തി ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

പിന്നീട് പ്രതികളെ തേടിയിറങ്ങിയ പൊലീസിൽ നിന്ന് രക്ഷപ്പെടാൻ പ്രതികളില്‍ ഒരാള്‍ കടലില്‍ ചാടി. എന്നാൽ നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. രണ്ടാമത്തെയാള്‍ രക്ഷപ്പെട്ട് കൊയിലാണ്ടി ഗുരുകുലം ബീച്ചില്‍ എത്തിയെങ്കിലും പൊലീസിന്റെ തെരച്ചിലില്‍ ഇയാളും പിടിയിലായി.

മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു. ബെല്‍റ്റ് ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കൊയിലാണ്ടി ഹാര്‍ബറിലെ തൊഴിലാളികളാണ് മൂവരും. 

Tags:    
News Summary - A migrant worker was killed by his friends in Koyilandi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.