അബൂദബി: കള്ളപ്പണം വെളുപ്പിച്ച 13 ഇന്ത്യക്കാർക്ക് അബൂദബി ക്രിമിനൽ കോടതി തടവുശിക്ഷ വിധിച്ചു. ഇവരുടെ ഏഴ് കമ്പനികൾ വഴി 510 ദശലക്ഷം ദിർഹമിന്റെ നികുതിവെട്ടിപ്പാണ് കണ്ടെത്തിയത്. കുറ്റക്കാരായി കണ്ടെത്തിയവരിൽ നാലുപേരെ അഞ്ചു മുതല്‍ 10 വര്‍ഷം വരെ തടവിനും ശിക്ഷ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താനും ഉത്തരവിട്ടു. 50 ലക്ഷം ദിര്‍ഹം മുതല്‍ ഒരു കോടി ദിര്‍ഹം വരെ പിഴയും അടക്കണം. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട കമ്പനി ഒരു കോടി ദിര്‍ഹമാണ് പിഴ അടക്കേണ്ടത്. ട്രാവല്‍ ഏജന്‍സിയുടെ ആസ്ഥാനമാണ് ഇവര്‍ അനധികൃത സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചത്. ഇതിലൂടെ അഞ്ചു ബില്യൺ ദിര്‍ഹം സ്വന്തമാക്കുകയും ചെയ്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
ഉപയോക്താക്കള്‍ക്ക് പണം നല്കിയ ശേഷം അവരുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സ്വന്തം കമ്പനിയില്‍നിന്ന് വ്യാജ പര്‍ച്ചേസ് നടത്തുകയായിരുന്നു സംഘമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കുറഞ്ഞ കാലയളവിനുള്ളില്‍ പ്രതികളുടെയും കമ്പനികളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് വന്‍തോതില്‍ പണം ഒഴുകിയെത്തിയതായി ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ യൂനിറ്റിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കമ്പനികള്‍ പറയുന്ന അവരുടെ ബിസിനസിലൂടെ ഇത്രയും പണം ഒരുതരത്തിലും ലഭിക്കുകയില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം, പ്രതികളുടെയും സ്ഥാപനങ്ങളുടെയും പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.