തൊടുപുഴ: വനിത ഡോക്ടറെ ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ. തൊടുപുഴ പഞ്ചവടിപ്പാലം സ്വദേശി ഷാജിയാണ് (60) അറസ്റ്റിലായത്. തൊടുപുഴ കോലാനിയിലുള്ള പൗൾട്രി ഫാമിലെ വനിത ഡോക്ടറാണ് പരാതിക്കാരി. ഫാമിലെ ജീവനക്കാരനായിരുന്നു പിടിയിലായ ഷാജി. ഇവിടത്തെ ജോലിക്കിടെയാണ് ഡോക്ടറോട് മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. കൃത്യമായി ജോലി ചെയ്യാതിരുന്നത് ചോദ്യംചെയ്തതാണ് പ്രകോപനകാരണം.
ഭീഷണിക്കൊപ്പം ജാതിപ്പേരുവിളിച്ച് അപമാനിച്ചുവെന്നും പരാതിയുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. ഇതേതുടര്‍ന്ന് ഷാജിയെ സസ്പെൻഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഒളിവില്‍പോയ ഇയാളെ ഞായറാഴ്ച പിടികൂടുകയായിരുന്നു. തൊടുപുഴ ഡിവൈ.എസ്.പി മധു ബാബുവിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഷാജിയെ റിമാൻഡ് ചെയ്തു. സ്ത്രീകളെ അപാമാനിച്ചതിന് നേരത്തേയും ഷാജിക്കെതിരെ കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.