സതീഷ് ബാൽ ചന്ദിനെ അറസ്റ്റ്​ ചെയ്​തപ്പോൾ

പുളിക്കീഴ് സ്പിരിറ്റ് മോഷണ കേസിലെ പ്രതി മധ്യപ്രദേശിൽ അറസ്റ്റിൽ

തിരുവല്ല: പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സിലെ സ്പിരിറ്റ് മോഷണ കേസിലെ ഏഴാം പ്രതി സതീഷ് ബാൽ ചന്ദിനെ മധ്യപ്രദേശിൽ നിന്ന്​ പിടികൂടി. മധ്യപ്രദേശിലെ സ്പിരിറ്റ് കടത്ത് ലോബിയുടെ മുഖ്യകണ്ണിയും മഹാരാഷ്ട്രയിലെ ധൂലൈ ജില്ലയിലെ പാലാസ്നേർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ ആബ എന്നു വിളിക്കുന്ന സതീഷ് ബാൽചന്ദ് വാനിയാണ്​ പിടിയിലായത്​. കേസന്വേഷണത്തിന്‍റെ ഭാഗമായി മധ്യപ്രദേശിലുള്ള സി ഐ ബിജു വി.നായരുടെ നേതൃത്വത്തിലുള്ള സംഘമാണ്​ ഇയാളെ അറസ്റ്റ്​ ചെയ്​ത്​.

ട്രാവൻകൂർ ഷുഗേഴ്സിലേക്ക് ടാങ്കറുകളിൽ എത്തിച്ച സ്പിരിറ്റിൽ നിന്നും 20,386 ലിറ്റർ സ്പിരിറ്റ് ഊറ്റി വിറ്റ കേസിലാണ് അറസ്റ്റ്. മധ്യപ്രദേശിൽ നടന്ന മറ്റൊരു സ്പിരിറ്റ് മോഷണവുമായി ബന്ധപ്പെട്ട് ശനിയാഴ്ചയാണ് ഇയാൾ മധ്യപ്രദേശിലെ സേന്തൂർ റൂറൽ പോലീസിന്‍റെ പിടിയിലായത്.

ഇയാളെ അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണ സംഘം കഴിഞ്ഞ ദിവസം ബർവാണി ജില്ലാ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അറസ്റ്റിലായ പ്രതിയ ചോദ്യം ചെയ്ത ശേഷം മധ്യപ്രദേശ് പൊലീസിന് കൈമാറും. സതീഷ് ബാൽ ചന്ദിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പോലീസ് വ്യാഴാഴ്ച തിരുവല്ല കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. തുടർന്ന് കസ്റ്റഡിൽ ലഭിക്കുന്ന പ്രതിയെ പുളിക്കീഴിൽ എത്തിച്ച് കൂടുതൽ ചോദ്യം ചെയ്യാനാണ് തീരുമാനമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

കേസിൽ ഒന്നും രണ്ടും മൂന്നും പ്രതികളായ നന്ദകുമാർ, സിജോ തോമസ്, അരുൺ കുമാർ എന്നിവർ റിമാന്‍റിലാണ്. കേസിലെ നാലും അഞ്ചും ആറും പ്രതികളായ കമ്പനി ജനറൽ മാനേജർ അലക്സസ് പി.ഏബ്രഹാം, പേർസണൽ മാനേജർ പി.യു. ഹാഷിം, പ്രൊഡക്ഷൻ മാനേജർ മേഘ മുരളി എന്നിവർ ഒളിവിൽ തുടരുകയാണ്.




Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.