തിരുവന്തപുരം: ആറാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ചിത്രകല അധ്യാപകന് 12 വർഷം കഠിന തടവും 20,000 രൂപ പിഴയും. പാങ്ങപ്പാറ്റ സ്വദേശി രാജേന്ദ്ര(65)നെ തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ. രേഖ ശിക്ഷിച്ചത്. പിഴ തുക കുട്ടിക്ക് നൽകണമെന്നും അടച്ചില്ലെങ്കിൽ നാല് മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും കോടതി പറഞ്ഞു.
2023 മെയ് മുതൽ ജൂൺ 25 വരെ ചിത്രകല പഠിപ്പിക്കാൻ പ്രതി കുട്ടിയുടെ വീട്ടിൽ വന്നപ്പോഴാണ് സംഭവം. കുട്ടി അമ്മയോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വീട്ടുകാർ പൊലീസിൽ പരാതി നൽകി.
പ്രോസിക്യൂഷൻ വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ, അഡ്വ. അതിയന്നൂർ അർ.വൈ. അഖിലേഷ് എന്നിവർ ഹാജരായി. ശ്രീകാര്യം പൊലീസ് സബ് ഇൻസ്പെക്ടർ ആശാ ചന്ദ്രൻ, വി.കെ. ശശികുമാർ എന്നിവരാണ് കേസന്വേഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.