മട്ടാഞ്ചേരി: കഴിഞ്ഞ വെള്ളിയാഴ്ച ഫോർട്ട്കൊച്ചി കുട്ടികളുടെ പാർക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ രണ്ടു വയസ്സുകാരെൻറ മാതാവിനെയും കാമുകനെയും കണ്ടെത്തി. അസം സ്വദേശികളായ പ്രിയങ്ക ബോറ ഇവരുടെ കാമുകനായ രൂപ് റോത്തി എന്നിവരാണ് കുട്ടിയെ പാർക്കിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.
ഇരുവരും മൂവാറ്റുപുഴയിലെ റൈസ് മില്ലിൽ ജോലി ചെയ്തുവരുകയാണ്. കാമുകൻ പറഞ്ഞതനുസരിച്ചാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് മാതാവ് പൊലീസിനോട് പറഞ്ഞത്.
കുഞ്ഞിനെ അസമിലേക്ക് അയക്കുന്നതിന് ജോലി ചെയ്യുന്ന സ്ഥാപന ഉടമയോട് 3000 രൂപയും ഇവർ വാങ്ങിയിരുന്നു.
കുട്ടി കളമശ്ശേരിയിലെ ബാലഭവനിൽ കഴിയുകയാണ്. സമൂഹമാധ്യമങ്ങളിൽ വന്ന വാർത്തകണ്ട് ഇവർ ജോലി ചെയ്യുന്ന സ്ഥാപന ഉടമയാണ് ഇരുവരെയും പൊലീസിൽ ഏൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.