ഇരവിപുരം: അയൽവാസിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ. മയ്യനാട് മുക്കം ചങ്ങാട്ടുവീട്ടിൽ ഷാജുവാണ് ഇരവിപുരം പൊലീസിന്‍റെ പിടിയിലായത്.
ഇയാളുടെ അയൽവാസിയായ സുനിലിന്‍റെ വീടിന് മുകളിലേക്ക് ചാഞ്ഞുനിന്ന മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിന് പഞ്ചായത്തിൽ പരാതി നൽകിയ വിരോധത്തിലായിരുന്നു ആക്രമണം. കഴിഞ്ഞദിവസം വെളുപ്പിന് ടെറസിന് മുകളിൽ ഉറങ്ങിക്കിടന്ന സുനിലിനെ ഇയാൾ വെട്ടുകയായിരുന്നു. ഒഴിഞ്ഞുമാറിയതിനാൽ വെട്ട് കാലിൽ കൊണ്ട് ആഴത്തിൽ മുറിവേറ്റു.
സ്ഥിരം കുറ്റവാളിയായ ഷാജു കഴിഞ്ഞ വർഷം കാപ്പ നിയപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞശേഷം 2023 മേയ് 25നാണ് പുറത്തിറങ്ങിയത്.
സുനിലിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ വി. ഷിബു, എസ്.ഐ അജേഷ് കുമാർ, സി.പി.ഒമാരായ അനീഷ്, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.