മകളെ ശല്യം ചെയ്യുന്നത് തടഞ്ഞ പിതാവിനെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് പിടിയിൽ

തിരുവനന്തപുരം: മകളെ ശല്യം ചെയ്യുന്നത് തടഞ്ഞ പിതാവിനെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. കോടന്നൂർ സ്വദേശി എസ്.കെ സദനത്തിൽ കിച്ചു എന്ന ഗുണ്ട് റാവു (30) ആണ് പിടിയിലായത്. പ്രതിയെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.

അമ്പലത്തിൻകാല സ്വദേശി രാജേന്ദ്രന്റെ വീടിനുള്ളിലാണ് ഞായറാഴ്ച പുലർച്ചെ പാമ്പിനെ ഇട്ടത്. പെൺകുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തിയ യുവാവിനെ വീട്ടുകാർ വിലക്കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ കിച്ചു പെൺകുട്ടിയുടെ വീട്ടിലെത്തിയത്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും ജനലിലൂടെ പാമ്പിനെ അകത്തേക്കിട്ട് പ്രതി ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പാമ്പിനെ വീട്ടുകാർ തല്ലിക്കൊന്നു. ബൈക്കിന്റെ നമ്പറിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പാമ്പിനെ എറിഞ്ഞത് സമ്മതിച്ച പ്രതിക്കെതിരെ കാട്ടാക്കട പൊലീസ് വധശ്രമം, അതിക്രമിച്ചു കയറൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. 

Tags:    
News Summary - Attempt to kill man with a snake; young man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.