കുട്ടനാട്: കുറുവ സംഘം മാതൃകയിൽ നഗ്നനായി മോഷണശ്രമം. സംഭവത്തിൽ തകഴി പഞ്ചായത്ത് എട്ടാം വാർഡിൽ ചെക്കിടിക്കാട് പതിനഞ്ചിൽ സോജൻ (36) പിടിയിലായി. തിങ്കളാഴ്ച രാത്രി 9.30ഓടെ തലവടി മുരിക്കോലിമുട്ടിന് സമീപത്തെ വീട്ടിലാണ് മോഷണത്തിന് എത്തിയത്. പെൺകുട്ടിയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് ഇയാൾ കടന്നുകളഞ്ഞു. പൂർണനഗ്നനായാണ് സോജൻ മോഷണത്തിന് തുനിഞ്ഞത്. പച്ച ജങ്ഷനിലെ ഓട്ടോ തൊഴിലാളിയായ സോജൻ തലവടി മുരിക്കാലുമുട്ട് പാലത്തിന് സമീപം ഓട്ടോ പാർക്ക് ചെയ്ത ശേഷം 500 മീറ്ററോളം നടന്ന് മറ്റൊരു വീടിെൻറ സമീപത്ത് മൊബൈൽ, തിരിച്ചറിയൽ കാർഡ് അടങ്ങുന്ന പഴ്സ്, അടിവസ്ത്രം ഉൾപ്പെടെ പൊതിഞ്ഞ് വെച്ചിട്ടാണ് മോഷണത്തിനിറങ്ങിയത്. ഇരുളിലൂടെ മറയുന്ന സോജനെ സമീപസ്ഥലങ്ങളിൽ തിരക്കിയിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. അന്വേണത്തിനിടയാണ് തുണിക്കെട്ടുകൾ കണ്ടെത്തിയത്. സ്ഥലവാസികൾ സോജെൻറ മൊബൈൽ ഫോണിൽനിന്ന് ഭാര്യയെ വിളിച്ചു. ഫോൺവഴിയിൽനിന്ന് കണ്ടെത്തിയതാണെന്നും സ്ഥലം എവിടെയാണെന്നും അേന്വഷിച്ചറിഞ്ഞു. പിന്നീട് തൊണ്ടി മുതൽ ഉൾപ്പെടെ സാധനങ്ങൾ എടത്വാ പൊലീസിന് കൈമാറി.
ചൊവ്വാഴ്ച രാവിലെ പച്ച ജങ്ഷന് സമീപത്തുനിന്നാണ് സോജനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സമാന രീതിയിൽ ആറ് മോഷണക്കേസുകൾ സോജെൻറ പേരിൽ നിലവിലുണ്ട്. എടത്വാ സി.ഐ ആനന്ദബാബു, എസ്.ഐ പി. ശ്രീകുമാർ, സി.പി.ഒമാരായ രഞ്ജിത്ത്, വിഷ്ണു, സനീഷ് എന്നിവർ അേന്വഷണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.