നെടുങ്കണ്ടം: വാഹനത്തിന്റെ രഹസ്യഅറയിൽ കടത്തിക്കൊണ്ടുവന്ന 200 കുപ്പി മാഹി മദ്യവുമായി ഒരാൾ പിടിയിൽ. രാജാക്കാട് മുക്കുടി സ്വദേശി അനന്തുവാണ് (28) എക്സൈസ് പിടിയിലായത്. കെ.എൽ 34 ഇ 0581 നമ്പർ ദോസ്ത് വാഹനവും കസ്റ്റഡിയിലെടുത്തു.
പനംകുട്ടി പവർഹൗസ് പരിസരത്ത് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ നേതൃത്വത്തിലുള്ള സ്ക്വാഡും ചേർന്ന് നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്. രാജാക്കാട് കേന്ദ്രീകരിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മദ്യവിൽപന നടത്തി വരുന്നയാളാണ് അനന്ദു.
രാജാക്കാട് കനകക്കുന്ന് സ്വദേശി ബിജു എന്നയാളും ചേർന്നാണ് മദ്യവിൽപന നടത്തുന്നതെന്ന് പ്രതി മൊഴി നൽകി. കൂടുതൽ പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി എക്സൈസ് പറഞ്ഞു.
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അംഗങ്ങളായ അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജ്കുമാര് ബി. പ്രിവന്റിവ് ഓഫിസർ ടി.എ. അനീഷ്, ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമീഷണർ സ്ക്വാഡ് അംഗങ്ങളായ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എ.സി. നെബു, പ്രിവന്റിവ് ഓഫിസർമാരായ സിജുമോൻ, ലിജോ ജോസഫ്, സിവിൽ എക്സൈസ് ഓഫിസർ ആൽബിൻ ജോസ് എന്നിവർ ചേർന്നാണ് വാഹന പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.